തിരയുക

ഫ്രാൻസിസ് പാപ്പായും ഫ്രാ മാർക്കോ ലുസാഗോയും - ഫയൽ ചിത്രം ഫ്രാൻസിസ് പാപ്പായും ഫ്രാ മാർക്കോ ലുസാഗോയും - ഫയൽ ചിത്രം 

ഓർഡർ ഓഫ് മാൾട്ട തലവൻ ഫ്രാ മാർക്കോ ലുസാഗോയുടെയുടെ വിയോഗത്തിൽ ഫ്രാൻസിസ് പാപ്പായുടെ അനുശോചനം

ഓർഡർ ഓഫ് മാൾട്ട എന്ന മതസന്ന്യാസസേനാസംഘടനയുടെ ഗ്രാൻഡ് മാസ്റ്ററിന്റെ ലെഫ്റ്റനന്റ് എന്ന ഉന്നത പദവി വഹിച്ചിരുന്ന മാർക്കോ ലുസാഗോയുടെ നിര്യാണത്തിൽ ഫ്രാൻസിസ് പാപ്പാ അനുശോചനം രേഖപ്പെടുത്തി.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ഗ്രാൻഡ് മാസ്റ്ററുടെ ഉപാസനാധിപതി എന്ന ഉന്നതസ്ഥാനം വഹിച്ചിരുന്ന ഫ്രാ മാർക്കോയുടെ പെട്ടെന്നുള്ള വേർപാടിന്റെ വേദനയിൽ താനും ആത്മീയമായി പങ്കുചേരുന്നുവെന്ന് പാപ്പാ എഴുതി. അദ്ദേഹത്തിന്റെ മരണത്തിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങൾക്കും, ഓർഡർ ഓഫ് മാൾട്ടയിലെ എല്ലാ അംഗങ്ങൾക്കും പാപ്പാ അനുശോചനങ്ങൾ അറിയിക്കുകയും ചെയ്തു.

സംഘടനയുടെ ഉന്നതാധികാരി എന്ന നിലയിൽ, അദ്ദേഹം ഉദാരമായ പ്രതിബദ്ധത പുലർത്തിയെന്ന് എഴുതിയ പാപ്പാ, ഫ്രാ മാർക്കോയ്ക്ക് സഭയോടുണ്ടായിരുന്ന സ്നേഹത്തെയും, അദ്ദേഹത്തിന്റെ ക്രൈസ്തവസാക്ഷ്യത്തെയും തന്റെ സന്ദേശത്തിൽ സ്മരിച്ചു. ജൂൺ 8-ന് ഈ മിലിറ്ററി സമൂഹത്തിലേക്ക് പാപ്പായുടെ പ്രത്യേക പ്രതിനിധിയായി സേവനം ചെയ്യുന്ന കർദ്ദിനാൾ സിൽവാനോ മരിയ തൊമാസിക്കയച്ച ടെലിഗ്രാം സന്ദേശത്തിലൂടെയാണ് പാപ്പാ സമൂഹത്തിന്റെ ഉന്നത അധികാരിയായി 2020 മുതൽ സേവനമനുഷ്‌ഠിച്ചുവന്നിരുന്ന ഫ്രാ മാർക്കോയുടെ നിര്യാണത്തിലുള്ള തന്റെ അനുശോചനമറിയിച്ചത്.

മാർക്കോയുടെ ആത്മാവിന് നിത്യശാന്തി നേർന്ന പാപ്പാ, കർദ്ദിനാൾ തൊമാസിക്കും, ഓർഡർ ഓഫ് മാൾട്ടയുടെ നേതൃസ്ഥാനം താൽക്കാലികമായി ഏറ്റെടുത്ത ഫ്രാ റൂയ് ഗോൺസാലോ ദോ വല്ലേ പേയികസോത്തോയ്ക്കും ഉന്നത മജിസ്റ്റേരിയത്തിനും, സംഘടനാംഗങ്ങൾക്കും ദൈവാനുഗ്രഹങ്ങൾ നേർന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 June 2022, 16:30