തിരയുക

കർദ്ദിനാൾ പരൊളിനും ഫ്രാ മാർക്കോ ലുസാഗോയും - ഫയൽ ചിത്രം കർദ്ദിനാൾ പരൊളിനും ഫ്രാ മാർക്കോ ലുസാഗോയും - ഫയൽ ചിത്രം 

ഫ്രാ മാർക്കോ ലുസാഗോയുടെ നിര്യാണം: അനുശോചനമറിയിച്ച് കർദ്ദിനാൾ പരൊളിൻ

ഓർഡർ ഓഫ് മാൾട്ട ഉപാസേനാധിപതി മാർക്കോ ലുസാഗോയുടെ മരണത്തിൽ കർദ്ദിനാൾ പിയെത്രോ പരൊളിൻ അനുശോചനം രേഖപ്പെടുത്തി.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ജൂൺ 8 വ്യാഴ്ച, ഓർഡർ ഓഫ് മാൾട്ട താൽക്കാലിക അധികാരച്ചുമതല വഹിക്കുന്ന ഫ്രാ റൂയ് ഗോൺസാലോ ദോ വല്ലേ പേയികസോത്തോയ്ക്കയച്ച ടെലിഗ്രാം സന്ദേശത്തിലൂടെ, കഴിഞ്ഞ ദിവസം നിര്യാതനായ മുൻ ലെഫ്റ്റനന്റ് മാർക്കോ ലുസാഗോയുടെ നിര്യാണത്തിൽ, പുതിയ നേതൃത്വത്തിന്റെയും, ഓർഡർ ഓഫ് മാൾട്ടയിലെ എല്ലാ അംഗങ്ങളുടെയും ദുഃഖത്തിൽ താനും പങ്കുചേരുന്നുവെന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പരൊളിൻ എഴുതി. ശാശ്വതമായ ക്രൈസ്തവമൂല്യങ്ങളുടെ ഉന്നമനത്തിനായി ഉദാരമായി സേവനം ചെയ്ത അദ്ദേഹത്തിനു വേണ്ടി കർദ്ദിനാൾ തന്റെ പ്രാർത്ഥനകൾ വാഗ്ദാനം ചെയ്തു.

2020 മുതൽ ഓർഡർ ഓഫ് മാൾട്ടയുടെ ഉന്നതധിയാകാരിയായി സേവനം ചെയ്ത ഫ്രാ മാർക്കോയുടെ കുടുംബാംഗങ്ങൾക്കും, സംഘടനയിലെ സഹഅംഗങ്ങൾക്കും, ഈ വിയോഗത്തിൽ ദുഃഖിതരായിരിക്കുന്ന എല്ലാവർക്കും ക്രിസ്തീയമായ പ്രത്യാശ നൽകുന്ന ആശ്വാസം താൻ നേരുന്നുവെന്നും കർദ്ദിനാൾ പരൊളിൻ തന്റെ സന്ദേശത്തിൽ എഴുതി. ജൂൺ 7-ആം തീയതി ചൊവ്വാഴ്ചയാണ്, പെട്ടെന്നുണ്ടായ അസ്വസ്ഥതകളെത്തുടർന്ന് ഫ്രാ മാർക്കോ നിര്യാതനായത്. 1950-ൽ ഇറ്റലിയിലെ ബ്രേഷ്യാ നഗരത്തിൽ ജനിച്ച അദ്ദേഹം, 2017 മുതൽ 2020 വരെ ഈ സംഘടനയുടെ ഇറ്റാലിയൻ ഘടകത്തിന്റെ നേതൃനിരയിൽ പ്രവർത്തിച്ചിരുന്നു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 June 2022, 16:34