തിരയുക

ഞങ്ങളെക്കുറിച്ച്

വത്തിക്കാന്‍ വാര്‍ത്തകള്‍  (Vatican News) 

വത്തിക്കാന്‍ ന്യൂസ്വത്തിക്കാന്‍റെ നവീകരിച്ച വാര്‍ത്താവിതരണ സംവിധാനമാണ്.
പാപ്പാ ഫ്രാന്‍സിസ് തുടക്കമിട്ട നവീകരണോദ്യമത്തിന്‍റെ ഭാഗമാണ് ഈ മൊഴിമാറ്റം.
മാറ്റത്തിന്‍റെ ഭാഗമായി വത്തിക്കാന്‍റെ എല്ലാ മാധ്യമ സംവിധാനങ്ങളും
ഒരു കുടക്കീഴിലാക്കിക്കൊണ്ട് വത്തിക്കാന്‍ മാധ്യമ വകുപ്പ് (Dycastery for Communications) രൂപീകരിക്കപ്പെട്ടു. പാപ്പാ ഫ്രാന്‍സിസിന്‍റെ സ്വാധികാര പ്രബോധനത്തില്‍
 
2015 ജൂണ്‍ 27-നാണ് മാധ്യമവകുപ്പ് പിറവിയെടുത്തത്.

 

വത്തിക്കാന്‍ ന്യൂസ് അല്ലെങ്കില്‍ വാര്‍ത്താവിഭാഗം ഒരു ഡിജിറ്റല്‍ സംവിധാനത്തിലേയ്ക്കുള്ള മാറ്റം മാത്രമല്ല, ആശയവിനിമയ ലോകത്ത് മാറിമറിഞ്ഞുണ്ടാകുന്ന ഇന്നിന്‍റെ മാറ്റങ്ങള്‍ക്കൊത്ത് കാര്യക്ഷമമായും നിരന്തരമായും പ്രതികരിക്കാനുള്ള ഒരു ശ്രമവുമാണ്. ഇതുപ്രകാരം വത്തിക്കാന്‍റെ സമുന്നത പത്രാധിപ വിഭാഗമായി (Super Editorial) പരിഗണിക്കപ്പെടുന്ന ഇറ്റാലിയന്‍, ഇംഗ്ലിഷ്, ഫ്രഞ്ച്, ജര്‍മ്മന്‍, സ്പാനിഷ്, പോര്‍ച്ചുഗീസ് ഭാഷാവിഭാഗങ്ങളോട് മലയാളം ഉള്‍പ്പെടെയുള്ള മറ്റ് 33 ഭാഷകളും സമന്വയിപ്പിക്കപ്പെടുന്നു. ഇതുവഴി സുവിശേഷം പ്രഘോഷിക്കപ്പെടുക മാത്രമല്ല, അത് ദേശീയ പ്രാദേശീയ തലങ്ങളില്‍ ആധികാരികതയുള്ള വ്യാഖ്യാനവെളിച്ചമായി എത്തിച്ചേരുകയാണ്.

 

അതിനാല്‍ സഭാദൗത്യത്തിന്‍റെ സമകാലീന ആവശ്യങ്ങളോട് എന്നും മെച്ചമായി പ്രതികരിക്കുക എന്നതാണ് വാര്‍ത്താവിഭാഗത്തിന്‍റെ വെല്ലുവിളി.

 

ഇന്നിന്‍റെ സാമൂഹിക പ്രതിസന്ധികളായ ദാരിദ്ര്യം, കുടിയേറ്റം എന്നിവപോലുള്ള നിരവധിയായ പ്രശ്നങ്ങള്‍ക്ക് അപ്പസ്തോലികവും അജപാലനപരവുമായ പ്രത്യേക മുന്‍ഗണന നല്കിക്കൊണ്ട് സമൂഹത്തിന് ദിശാബോധം നല്കുന്ന മാനദണ്ഡമായി പ്രവര്‍ത്തിക്കുകവത്തിക്കാന്‍ മാധ്യമ വിഭാഗത്തിന്‍റെ ദൗത്യമാണ് (cf. Plenary of Communications Secretariat, Pope Francis address).

 

വത്തിക്കാന് മാധ്യമ വകുപ്പിന്റെ മേധാവി ഡോ. പാവുളോ റുഫീനിയും മുഖ്യപത്രാധിപര് ഡോ. അന്ത്രയ തൊര്ണിയേല്ലിയുമാണ്.