കത്തോലിക്കരുടെയും രാഷ്ട്രീയ നേതാക്കളുടെയും രാജ്യാന്തര സമ്മേളനം!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
കത്തോലിക്കരും രാഷ്ട്രീയ നേതാക്കളും തമ്മിലുള്ള ത്രിദിന അന്താരാഷ്ട്രസമ്മേളനം സ്പെയിനിൻറെ തലസ്ഥാനമായ മാഡ്രിഡിൽ നടന്നുവരുന്നു.
വെള്ളിയാഴ്‌ച (03/09/21) ആരംഭിച്ച ഈ സമ്മേളനം അഞ്ചാം തീയതി ഞായറാഴ്ച (05/09/21) സമാപിക്കും.
ജർമ്മൻ ചാൻസലറും രാഷ്ട്രീയ പ്രമുഖനുമായിരുന്ന കൊൺറാഡ് അദെനവർ സ്റ്റിഫ്റ്റാംങ്ങിൻറെ (Konrad-Adenauer-Stiftung) പേരിലുള്ള കത്തോലിക്കാമൂല്യാധ്ഷ്ഠിത രാഷ്ട്രീയ സ്ഥാപനമായ “കൊൺറാഡ് അദെനവർ ഫൗണ്ടേഷൻറെ” സഹകരണത്തോടെ മാഡ്രിഡ് അതിരൂപതയുടെയും കത്തോലിക്കാ നേതാക്കളുടെ വിദ്യാപീഠത്തിൻറെയും സംയുക്താഭിമുഖ്യത്തിലാണ് ഈ സമ്മേളനം നടക്കുന്നത്.
“നമ്മുടെ ജനത്തിൻറെ സേവനത്തിനുള്ള രാഷ്ട്രീയ ജീവിതത്തിൽ ഒരു സാംസ്കാരിക സാമാഗമം” എന്നതാണ് ഈ സമ്മേളനത്തിൻറെ വിചിന്തന പ്രമേയം.
വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ ശനിയാഴ്‌ച (04/09/21) ഈ സമ്മേളനത്തെ സംബോധന ചെയ്യും.
“പ്രതിസന്ധയിലാണ്ട ഒരു ലോകത്തിൽ സമാഗമത്തിൻറെയും പൗരസൗഹൃദത്തിൻറെയും സാംസ്കാരികസംഗമം” എന്നതായിരിക്കും അദ്ദേഹത്തിൻറെ പ്രഭാഷണ പ്രമേയം