സ്പെയിൽ ദിവ്യബലിയ്ക്കണഞ്ഞ വിശ്വാസികളുടെ ഒരു പഴയ ദൃശ്യം സ്പെയിൽ ദിവ്യബലിയ്ക്കണഞ്ഞ വിശ്വാസികളുടെ ഒരു പഴയ ദൃശ്യം 

കത്തോലിക്കരുടെയും രാഷ്ട്രീയ നേതാക്കളുടെയും രാജ്യാന്തര സമ്മേളനം!

ത്രിദിന അന്താരാഷ്ട്രസമ്മേളനം സ്പെയിനിൻറെ തലസ്ഥാനമായ മാഡ്രിഡിൽ ഈ മാസം 3-5 വരെ

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

കത്തോലിക്കരും രാഷ്ട്രീയ നേതാക്കളും തമ്മിലുള്ള ത്രിദിന അന്താരാഷ്ട്രസമ്മേളനം സ്പെയിനിൻറെ തലസ്ഥാനമായ മാഡ്രിഡിൽ നടന്നുവരുന്നു.

വെള്ളിയാഴ്‌ച (03/09/21) ആരംഭിച്ച ഈ സമ്മേളനം അഞ്ചാം തീയതി ഞായറാഴ്ച (05/09/21) സമാപിക്കും.

ജർമ്മൻ ചാൻസലറും രാഷ്ട്രീയ പ്രമുഖനുമായിരുന്ന കൊൺറാഡ് അദെനവർ സ്റ്റിഫ്റ്റാംങ്ങിൻറെ (Konrad-Adenauer-Stiftung) പേരിലുള്ള കത്തോലിക്കാമൂല്യാധ്ഷ്ഠിത രാഷ്ട്രീയ സ്ഥാപനമായ “കൊൺറാഡ് അദെനവർ ഫൗണ്ടേഷൻറെ” സഹകരണത്തോടെ മാഡ്രിഡ് അതിരൂപതയുടെയും കത്തോലിക്കാ നേതാക്കളുടെ വിദ്യാപീഠത്തിൻറെയും സംയുക്താഭിമുഖ്യത്തിലാണ് ഈ സമ്മേളനം നടക്കുന്നത്.

“നമ്മുടെ ജനത്തിൻറെ സേവനത്തിനുള്ള രാഷ്ട്രീയ ജീവിതത്തിൽ ഒരു സാംസ്കാരിക സാമാഗമം” എന്നതാണ് ഈ സമ്മേളനത്തിൻറെ വിചിന്തന പ്രമേയം.

വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ ശനിയാഴ്‌ച (04/09/21) ഈ സമ്മേളനത്തെ സംബോധന ചെയ്യും.

“പ്രതിസന്ധയിലാണ്ട ഒരു ലോകത്തിൽ സമാഗമത്തിൻറെയും പൗരസൗഹൃദത്തിൻറെയും സാംസ്കാരികസംഗമം”  എന്നതായിരിക്കും അദ്ദേഹത്തിൻറെ പ്രഭാഷണ പ്രമേയം

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 September 2021, 13:11