തിരയുക

കർദ്ദിനാൾ ക്രിസ്ത്യൻ വ്വിയ്ഗാൻ തൂമി (CARDINAL CHRISTIAN WIYGHAN TUMI) കർദ്ദിനാൾ ക്രിസ്ത്യൻ വ്വിയ്ഗാൻ തൂമി (CARDINAL CHRISTIAN WIYGHAN TUMI)  

കർദ്ദിനാൾ ക്രിസ്ത്യൻ വ്വിയ്ഗാൻ തൂമിയെ ബന്ദികർത്താക്കൾ വിട്ടയച്ചു

നവമ്പർ 5-ന് കാമെറൂണിൽ തട്ടിക്കൊണ്ടുപോകപ്പെട്ട കർദ്ദിനാൾ ക്രിസ്ത്യൻ വ്വിയ്ഗാൻ തൂമിയെ അടുത്തദിവസം തന്നെ സ്വതന്ത്രനാക്കി.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ആഫ്രിക്കൻ നാടായ കാമെറൂണിൽ വിഘടനവാദിസംഘം തട്ടിക്കൊണ്ടുപോയ കർദ്ദിനാൾ ക്രിസ്ത്യൻ വ്വിയ്ഗാൻ തൂമിയെ (CARDINAL CHRISTIAN WIYGHAN TUMI) ബന്ദികർത്താക്കൾ വിട്ടയച്ചു.

നവമ്പർ 5-ന് വ്യാഴാഴ്ചയാണ് (05/11/20) 90 വയസ്സു പ്രായമുള്ള അദ്ദേഹത്തെ തട്ടിക്കൊണ്ടു പോയതായി വാർത്ത വന്നത്. പിറ്റെദിവസം തന്നെ അതായത് 6-ɔ൦ തീയതി വെള്ളിയാഴ്ച അദ്ദേഹം മോചിതനാവുകയും ചെയ്തു.

“റിപ്പബ്ലിക് ഓഫ് അംബസോണിയെ” എന്ന ആംഗലഭാഷാ വിഘടനവാദികളുടെ തലവനാണ് കർദ്ദിനാൾ തൂമിയെ തട്ടിക്കൊണ്ടു പോയതിനു പിന്നിലെന്നു കരുതപ്പെട്ടുന്നു.

കുട്ടികളുടെ വിദ്യഭ്യാസം പരിപോഷിപ്പിക്കുന്നതിന് കർദ്ദിനാൾ തൂമി നടത്തുന്ന പരിശ്രങ്ങളുടെ പേരിൽ ഈ വിഘടനവാദികളുടെ നോട്ടപ്പുള്ളിയായിരുന്നു കർദ്ദിനാൾ തൂമിയെന്ന് മാദ്ധ്യമവാർത്തകളിൽ കാണുന്നു.

2019-ലെ, സമാധാനത്തിനുള്ള നെൽസൺ മണ്ടേല പുരസ്കാര ജേതാവായ കർദ്ദിനാൾ തൂമി 1930 ഒക്ടോബർ 15-ന് കമെറൂണിലെ കിക്കൈകേലാക്കി എന്ന സ്ഥലത്തു ജനിച്ചു. 1988 ലാണ് അദ്ദേഹം കർദ്ദിനാൾ ആയി ഉയർത്തപ്പെട്ടത്.

1991 മുതൽ 18 വർഷം ദൊവുവാല അതിരൂപതയുടെ ആർച്ച്ബിഷപ്പായിരുന്ന കർദ്ദിനാൾ തൂമി വിശ്രമജീവിതം നയിച്ചു വരികയാണ്. 

 

07 November 2020, 13:16