തിരയുക

2020.05.08 PAUL poovathingal cmi un musicista e cantante indiano 2020.05.08 PAUL poovathingal cmi un musicista e cantante indiano 

കര്‍ണ്ണാടക സംഗീതവഴികളില്‍ ഒരു “പാടുംപാതിരി”

ഗാനമഞ്ജരി : ശാസ്ത്രീയ സംഗീതവഴികളിലെ ഫാദര്‍ പോള്‍ പൂവത്തിങ്കലിന്‍റെ നവമായ കാല്‍വയ്പുകള്‍

- ഫാദര്‍ വില്യം നെല്ലിക്കല്‍

ഗാനമഞ്ജരി - ഫാദര്‍ പോള്‍ പൂവത്തിങ്കല്‍

സംഗീതവഴിയിലെ  സമര്‍പ്പിതന്‍
ഫാദര്‍ പോള്‍ പൂവത്തിങ്കലിന്‍റെ രാഗാധിഷ്ഠിതമായ മൂന്നു ഗാനങ്ങളാണ് ഇന്നത്തെ ഗാനമഞ്ജരി. പോളച്ചന്‍ സി.എം.ഐ. സഭാംഗവും തൃശ്ശൂരിലുള്ള ചേതന സംഗീത-നൃത്ത അക്കാ‍ഡമിയുടെ ഡയറക്ടറുമാണ്. സര്‍ഗ്ഗധനനായ ഈ “പാടുംപാതിരി” മദ്രാസ് യൂണിവേഴ്സിറ്റിയില്‍നിന്നും കര്‍ണ്ണാടക സംഗീതത്തില്‍ ഡോക്ടര്‍ ബിരുദധാരിയും, ശബ്ദക്രമീകരണ ശാസ്ത്രത്തില്‍ (Vocology) അമേരിക്കയില്‍നിന്ന് ഡിപ്ലോമയും കരസ്ഥമാക്കിയിട്ടുണ്ട്. കേരളത്തില്‍ തുഞ്ചന്‍പറമ്പ് മലയാളം സര്‍വ്വകലാശാലയുടെ സുകുമാരകല വൈജ്ഞാനിക വിഭാഗത്തിലെ (Faculty of Fine Arts) അംഗവുമാണ്. നാട്ടിലും വിദേശത്തും ഫാദര്‍ പൂവത്തിങ്കല്‍ സംഗീതക്കച്ചേരികള്‍ നടത്തുന്നുണ്ട്.

ഗാനങ്ങള്‍
ഒന്ന് : യേശുമഹേശാ രാജാവേ..... മധ്യമാവതി
ആലാപനം, രചനയും സംഗീതവും ഫാദര്‍ പോള്‍ പൂവത്തിങ്കല്‍

രണ്ട് : വചനം തിരുവചനം... മോഹനം
ആലാപനം ഫാദര്‍ പോള്‍ പൂവത്തിങ്കലും സംഘവും
രചന: ഫാദര്‍ അഗസ്റ്റിന്‍ ആദപ്പിള്ളി.
സംഗീതം : ഫാദര്‍ പോള്‍ പൂവത്തിങ്കല്‍

മൂന്ന് : പാഴ്മുളം തണ്ടിന്‍റെ... മലയമാരുതം
ആലാപനം : ഫാദര്‍ പോള്‍ പൂവത്തിങ്കല്‍
രചന: ഫാദര്‍ ജോഷി കണ്ണൂക്കാടന്‍ സി. എം. ഐ.
സംഗീതം : ഫാദര്‍ പോള്‍ പൂവത്തിങ്കല്‍

വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന്‍റെ ഗാനമജ്ഞരി.

Link to the songs :  
https://www.vaticannews.va/ml/world/news/2020-05/gaana-manjari-seven-paul-poovathingal-cmi.html
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 May 2020, 10:56