തിരയുക

Vatican News
കോവിദ് 19 രോഗിയെ പരിചരിക്കുന്ന ആരോഗ്യ പ്രവർത്തകർ കോവിദ് 19 രോഗിയെ പരിചരിക്കുന്ന ആരോഗ്യ പ്രവർത്തകർ 

കോവിദ് 19 ദുരന്തം: സഹായവുമായി “കാരിത്താസ് ഇൻറർനാസിയോണാലിസ്”

ആഗോള നാണ്യ നിധി സാർവ്വലൗകിക കത്തോലിക്കാസഭയുടെ ഐക്യദാർഢ്യത്തിൻറെ ദൃശ്യ അടയാളം, “കാരിത്താസ് ഇൻറർനാസിയോണാലിസ്”

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

കോവിദ് 19 ദുരന്ത നിവരാണത്തിന്  സാമ്പത്തിക സഹായവുമായി ഒരു ആഗോള നാണ്യ നിധി, കത്തോലിക്കാസഭയുടെ ഉപവിപ്രവർത്തനങ്ങളെ അന്താരാഷ്ട്ര തലത്തിൽ ഏകോപിപ്പിക്കുന്ന സംഘടനയായ “കാരിത്താസ് ഇൻറർനാസിയോണാലിസ്” രൂപീകരിച്ചു.

ഈ ആഗോള നാണ്യ നിധി സാർവ്വലൗകിക കത്തോലിക്കാസഭയുടെ ഐക്യദാർഢ്യത്തിൻറെ ദൃശ്യ അടയാളമാണെന്ന് പ്രസ്തുത സംഘടന ഒരു വിജ്ഞാപനത്തിൽ വെളിപ്പെടുത്തി.

ഈ മഹാമാരിയുടെ സംക്രമണം തടയുന്നതിനും പ്രതിരോധിക്കുന്നതിനും വേണ്ടി പ്രാദേശിക കാരിത്താസ് ഉൾപ്പടെയുള്ള  കത്തോലിക്കാ സംഘടനകൾ നടത്തുന്ന പ്രവർത്തനങ്ങൾക്ക് ഈ നാണ്യനിധി സഹായം നല്കും. 

മുഖാവരണങ്ങൾ കൈയ്യുറകൾ, ശുദ്ധജലം, തുടങ്ങിയവ ലഭ്യമാക്കുന്നതിനും ഈ നാണ്യനിധി സഹായകമാകും.

കോവിദ് 19 ദുരന്തത്തോടനുബന്ധിച്ച് ഫ്രാൻസീസ് പാപ്പാ രൂപികരിച്ചിരിക്കുന്ന സമിതിയിൽ “കാരിത്താസ് ഇൻറർനാസിയോണാലിസ്” അംഗമാണ്.

 

 

18 April 2020, 14:35