തിരയുക

Vatican News
ശബ്ദലേഖനോപാധികള്‍ ശബ്ദലേഖനോപാധികള്‍ 

"സിഗ്നിസി"ന്‍റെ ഏഷ്യാ ഘടകത്തിന്‍റെ വാര്‍ഷിക സമ്മേളനം ഡല്‍ഹിയില്‍

“മാനവസമൂഹ നിര്‍മ്മിതിയില്‍ വിനിമയമാദ്ധ്യമങ്ങളുടെ പങ്ക്” എന്ന ചിന്താവിഷയവുമായി 2019 ആഗസ്റ്റ് 4-9 വരെ സിഗ്നിസ് ഏഷ്യ സമ്മേളിക്കുന്നു.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

സമ്പര്‍ക്കമാദ്ധ്യമ ആഗോള കത്തോലിക്കാ സംഘടനയായ “സിഗ്നിസ്” (SIGNIS)-ന്‍റെ ഏഷ്യാഘടകത്തിന്‍റെ വാര്‍ഷിക സമ്മേളനം ഡല്‍ഹിയില്‍ ഞായറാഴ്ച (04/08/19) ആരംഭിക്കും.

ഈ ഷഡ്ദിന സമ്മേളനം ഒമ്പതാം തിയതി (09/08/19) സമാപിക്കും.

“മാനവസമൂഹ നിര്‍മ്മിതിയില്‍ വിനിമയമാദ്ധ്യമങ്ങളുടെ പങ്ക്” എന്നതാണ് ഈ സമ്മേളനത്തിന്‍റെ വിചിന്തന പ്രമേയം.

ഡല്‍ഹിയിലെ തിരുഹൃദയ കത്തീദ്രല്‍ ദേവാലയത്തില്‍ സാഘോഷമായ ദിവ്യബലിയോടെ സമ്മേളനത്തിനു തിരിതെളിയും.

2018-ലെ വാര്‍ഷികസമ്മേളന വേദി തായ്ലന്‍റിന്‍റെ തലസ്ഥാനമായ ബാങ്കോക്ക് ആയിരുന്നു. 

സിനിമയ്ക്കും ദൃശ്യശ്രവ്യമാദ്ധ്യമങ്ങള്‍ക്കുമായുള്ള അന്താരാഷ്ട്ര കത്തോലിക്ക സംഘടന ആയിരുന്ന ഒസിഐസി (OCIC)-യും റേഡിയോ-ടെലവിഷന്‍ എന്നിവയ്ക്കായുള്ള അന്താരാഷ്ട്ര കത്തോലിക്കാസംഘടനയായിരുന്ന “ഊണ്ട” (UNDA)-യും ലയിച്ചാണ് 2001-ല്‍ “സിഗ്നിസ്” രൂപം കൊണ്ടത്.

നൂറില്‍പ്പരം നാടുകളില്‍, അച്ചടി മാദ്ധ്യമങ്ങള്‍, റേഡിയോ, ടെലവിഷന്‍, സിനിമ, മാദ്ധ്യമ വിദ്യഭ്യാസം, ഇന്‍റര്‍നെറ്റ് തുടങ്ങിയ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ “സിഗ്നിസ്”-ല്‍ അംഗങ്ങളാണ്.

“സിഗ്നിസ്” എന്ന നാമം ഒരു ചുരുക്ക സംജ്ഞയല്ല. അടയാളം എന്നര്‍ത്ഥം വരുന്ന “സൈന്‍” (SIGN) എന്ന ആംഗലപദവും അഗ്നി എന്നര്‍ത്ഥമുള്ള “ഈ‍ഞിസ്” (IGNIS) എന്ന ലത്തീന്‍ വാക്കും ചേര്‍ത്ത് രൂപപ്പെടുത്തിയതാണ് “സിഗ്നിസ്” (SIGNIS)

 

 

03 August 2019, 12:36