തിരയുക

Vatican News
ട്രിപ്പോളിയും പടിഞ്ഞാറൻ ലിബിയയുമായുള്ള കലാപത്തിൽ മരിച്ചവരുടെ ശവസംസ്കാര കർമ്മം നടത്തപ്പെടുന്നു ട്രിപ്പോളിയും പടിഞ്ഞാറൻ ലിബിയയുമായുള്ള കലാപത്തിൽ മരിച്ചവരുടെ ശവസംസ്കാര കർമ്മം നടത്തപ്പെടുന്നു  (ANSA)

18 ടൺ അടിയന്തര സഹായസാമഗ്രികൾ യുണിസെഫ് ലിബിയയിലെത്തിച്ചു

ലിബിയയിലെ ആഭ്യന്തരയുദ്ധത്തിൽ അകപ്പെട്ട കുട്ടികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി യുണിസെഫ് ചാർട്ടർ ചെയ്ത 18 ടൺ അടിയന്തര സഹായ വസ്തുക്കൾ നിറച്ച ഒരു വിമാനം വടക്കു പടിഞ്ഞാറൻ ലിബിയയിലെ മിസുരാത്ത വിമാനത്താവളത്തിൽ എത്തിയതായി യൂണിസെഫ് വാർത്താ പുറത്തു വിട്ടു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ സിറ്റി

ട്രിപ്പോളിക്കുചുറ്റും ക്യാമ്പുകളിലുള്ളവർക്ക് സഹായമെത്തിക്കാൻ ഇത് ഇടവരുത്തും. ട്രിപ്പോളിയും പടിഞ്ഞാറൻ ലിബിയയുമായുള്ള കലാപം ഏതാണ്ട് 1 .5  ദശലക്ഷംപേരെയാണ് ബാധിച്ചിട്ടുള്ളത്. ഇക്കൂട്ടത്തിൽ ഏതാണ്ട് 5 ലക്ഷത്തോളം കുട്ടികളും ഉൾപ്പെടുന്നു. വെടിവയ്പുകളിൽ ധാരാളം പൊതുജനങ്ങൾ മരിക്കുകയും, മുറിവേൽക്കപ്പെടുകയും, കാണാതാവുകയും ചെയ്തിട്ടുണ്ട്.

കലാപങ്ങളുടെ നടുവിൽ ഏറ്റവും കഷ്ടപ്പെടുന്നവർ കുട്ടികളും കുടുംബങ്ങളുമാണെന്നും, ശുദ്ധജലവും, ശുചീകരണ ഉപകരണങ്ങളും , മരുന്നുകളും, വിദ്യാഭ്യാസ സംവിധാനങ്ങളും കുട്ടികളുടെ ഉല്ലാസത്തിനായുള്ള സംവിധാനങ്ങളും യുണിസെഫും അതിന്‍റെ ഉപസംഘടനകളും ഒരുക്കിയതായും കുടുംബങ്ങളുടെ ആവശ്യങ്ങളെ നേരിടാൻ പരിശ്രമിക്കുന്നുണ്ടെന്നും ലിബിയയിലെ യൂണിസെഫ്  പ്രതിനിധിയായ അബ്ദെൽ റഹ്‌മാൻ ഖണ്ഡവുർ അറിയിച്ചു.

ഈവിമാനത്തിൽ കുടിവെള്ളവും, ശുചീകരണവസ്തുക്കളും, ജലശുദ്ധീകരണത്തിനായുള്ള ഉപകരണങ്ങളും, സ്ത്രീജനങ്ങൾക്കായുള്ള ശുചീകരണവസ്തുക്കളും , പോഷകാഹാരപദാർത്ഥങ്ങളും ഉൾപ്പെടുന്നു. യുണിസെഫ് മറ്റു ഐക്യരാഷ്ട്രസഭയുടെ ഏജൻസികളും, 7 ദേശീയ സഹകരണ സംഘടനകളും മറ്റും , ഒത്തുചേർന്നു ലിബിയയിലെ ആഭ്യന്തരകലഹത്തിൽ ദുരിതമനുഭവിക്കുന്നവർക്കായുള്ള പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നു. ട്രിപ്പോളിയിലെയും പടിഞ്ഞാറൻ ലിബിയയിലെയും വർധിച്ചുവരുന്ന മാനുഷീകാവശ്യങ്ങൾക്കായി   യൂണിസെഫ് 5 .5 ദശലക്ഷം ഡോളറുകൾ ആവശ്യപ്പെടുന്നു.

23 April 2019, 14:58