തിരയുക

ഫ്രാൻസീസ് പാപ്പാ, വത്തിക്കാനിൽ കോവിദ് 19 രോഗപ്രതിരോധ കുത്തിവയ്പ്പെടുക്കുന്നതിനെത്തിയ പാവപ്പെട്ടവരും പാർപ്പിടരഹിതരുമൊത്ത്., പോൾ ആറാമൻ ശാലയിൽ കുത്തിവയ്പ്പ് വേദിക്കരികെ 02/04/2021 ഫ്രാൻസീസ് പാപ്പാ, വത്തിക്കാനിൽ കോവിദ് 19 രോഗപ്രതിരോധ കുത്തിവയ്പ്പെടുക്കുന്നതിനെത്തിയ പാവപ്പെട്ടവരും പാർപ്പിടരഹിതരുമൊത്ത്., പോൾ ആറാമൻ ശാലയിൽ കുത്തിവയ്പ്പ് വേദിക്കരികെ 02/04/2021 

ദുഃഖവെള്ളിയാഴ്ച, പാപ്പാ പാർപ്പിടരഹിതരും പാർശ്വവത്കൃതരുമൊത്ത്!

വത്തിക്കാനിൽ പാവപ്പെട്ടവർക്ക് സൗജന്യ കോവിദ് രോഗപ്രതിരോധ കുത്തിവയ്പ്പ്, സാന്ത്വന സാമീപ്യവുമായി പാപ്പാ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

വത്തിക്കാനിൽ കോവിദ് 19 രോഗപ്രതിരോധകുത്തിവയ്പ്പ് സ്വീകരിക്കുന്ന പാവപ്പെട്ടവരും പാർപ്പിടരഹിതരുമായ ഏതാനും പേരെ പാപ്പാ സന്ദർശിച്ചു.

ദുഃഖവെള്ളിയാഴ്ച (02/04/2021), റോമിലെ സമയം രാവിലെ 10 മണിയോടെയാണ് ഫ്രാൻസീസ് പാപ്പാ, വത്തിക്കാനിൽ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ സമീപത്തുള്ള പോൾ ആറാമൻ ശാലയുടെ പ്രവേശനകവാടത്തിനരികെ കുത്തിവയ്പ്പ് എടുക്കുന്നതിനായി റോമിലെ ചില സംഘടനകൾ കൂട്ടിക്കൊണ്ടുവന്ന ഇവരെ സന്ദർശിച്ചതെന്ന് വത്തിക്കാൻറെ വാർത്താവിതരണകാര്യാലയം, പ്രസ്സ് ഓഫീസ് വെളിപ്പെടുത്തി.

സൗജന്യ പ്രതിരോധകുത്തിവയ്പ്പ് നല്കുന്ന പ്രക്രിയയിൽ വിവിധ  സംഭാവനകൾ ഏകുന്ന ഭിഷഗ്വരന്മാർ, നേഴ്സുമാർ എന്നിവരെയും പാപ്പാ അഭിവാദ്യം ചെയ്തു.

വത്തിക്കാനിൽ ഇതുവരെ, പാർപ്പിടരഹിതരൊ പാവപ്പെട്ടവരൊ ആയ എണ്ണൂറോളം പേർക്ക് ആദ്യഘട്ടപ്രതിരോധ കുത്തിവയ്പ്പ് നല്കിക്കഴിഞ്ഞു. 1200 പേർക്കാണ് ഇപ്പോൾ ഈ കുത്തിവയ്പ് നല്കാൻ തീരുമാനിച്ചിരിക്കുന്നത്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 April 2021, 12:53