തിരയുക

കോവിദ് പ്രതിരോധ കുത്തിവയ്പ്പ്! കോവിദ് പ്രതിരോധ കുത്തിവയ്പ്പ്! 

വത്തിക്കാനിൽ കോവിദ് പ്രതിരോധ കുത്തിവയ്പ്പ് പരിത്യക്തർക്കും!

കോവിദ് 19 രോഗത്തിനെതിരായ കുത്തിവയ്പ്പിൽ നിന്ന് ആരും ഒഴിവാക്കപ്പെടരുതെന്ന ഫ്രാൻസീസ് പാപ്പായുടെ ആഗ്രഹം സഫലമാക്കുന്നതിന് പാപ്പായുടെ ദാനധർമ്മാദി കാര്യങ്ങൾക്കായുള്ള വിഭാഗം പ്രവർത്തനനിരതമായി മുന്നോട്ട്.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

പാവപ്പെട്ടവരും പരിത്യക്തരുമായ 1200 പേർക്ക് വത്തിക്കാൻ വിശുദ്ധവാരത്തിൽ കോവിദ് 19 പ്രതിരോധ കുത്തിവയ്പ്പു നല്കും.

കോവിദ് 19 പ്രതിരോധ കുത്തിവയ്പ്പിൽ നിന്ന് ആരും ഒഴിവാക്കപ്പെടരുതെന്ന ഫ്രാൻസീസ് പാപ്പായുടെ അഭിലാഷപൂർത്തികരണത്തിൻറെ ഭാഗമായിട്ടാണ് പാപ്പായുടെ ദാനധർമ്മാദി കാര്യങ്ങൾക്കായുള്ള വിഭാഗം പാവപ്പെട്ടവർക്ക് ഈ കുത്തിവയ്പ്പു നല്കുന്ന പരിപാടിയുമായി മുന്നോട്ടു പോകുന്നത്.

മാർപ്പാപ്പായ്ക്കും വത്തിക്കാനിലെ ജീവനക്കാർക്കും നല്കിയ ഫൈസർ (Pfizer) പ്രതിരോധ കുത്തിവയ്പ്പു മരുന്നു തന്നെയാണ് ഈ 1200 അഗതികൾക്കും ലഭിക്കുക.

എല്ലാവർക്കും, വിശിഷ്യ, ലോകത്തിൽ എല്ലായിടത്തും ഏറ്റവും ദുർബ്ബലരും ദരിദ്രരരുമായവർക്ക്, കോവിദ് 19 പ്രതിരോധ കുത്തിവയ്പ്പ് ലഭ്യമാക്കണമെന്നും മത്സരം ഒഴിവാക്കി സഹകരണമനോഭാവത്തോടുകൂടി പ്രശ്നപരിഹാരം തേടണമെന്നും കഴിഞ്ഞ തിരുപ്പിറവിത്തിരുന്നാളിൽ നല്കിയ സന്ദേശത്തിൽ ഫ്രാൻസീസ് പാപ്പാ രാഷ്ട്രത്തലവന്മാരോടും വ്യവസായ ശാലകളോടും അന്തരാഷ്ട്ര സംഘടനകളോടും അഭ്യർത്ഥിച്ചിരുന്നു.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 March 2021, 16:34