തിരയുക

ഫ്രാൻസീസ് പാപ്പാ പാവപ്പെട്ടവരുമൊത്ത്,  വത്തിക്കാനിൽ അവർക്കായി ഒരുക്കിയ വിരുന്നിൽ, ഒരു പഴയ ചിത്രം (13/11/2022) ഫ്രാൻസീസ് പാപ്പാ പാവപ്പെട്ടവരുമൊത്ത്, വത്തിക്കാനിൽ അവർക്കായി ഒരുക്കിയ വിരുന്നിൽ, ഒരു പഴയ ചിത്രം (13/11/2022)  (ANSA)

പാപ്പാ: സൈനികച്ചെലവുകൾ ചുരുക്കുക, മാരകായുധങ്ങളെ ജീവൻറെ ഉപകരണങ്ങളാക്കുക !

ആഗസ്റ്റ് 19 - ‘ആഗോള മാനവികസഹായ ദിനം’ - ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

മാനവ ഹൃദയങ്ങളിൽ നിന്ന് വെറുപ്പും അക്രമാസക്തിയും തുടച്ചുനീക്കുക നമ്മുടെ ഉത്തരവാദിത്വമാണെന്ന് മാർപ്പാപ്പാ ഓർമ്മിപ്പിക്കുന്നു.

ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ ‘ആഗോള മാനവികസഹായ ദിനം’ ആചരിച്ച ആഗസ്റ്റ് 19-ന്, ശനിയാഴ്‌ച (19/08/23) പ്രസ്തുതാചരണത്തോടനുബന്ധിച്ചു  കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഇതു ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

പാപ്പായുടെ ട്വിറ്റർ സന്ദേശത്തിൻറെ പൂർണ്ണരൂപം ഇപ്രകാരമാണ്:

“ഹൃദയങ്ങളിൽ നിന്ന് വിദ്വേഷവും അക്രമവും ഉന്മൂലനം ചെയ്യാൻ സഹായിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. ആയുധങ്ങൾ താഴെയിടാനും, ജീവകാരുണ്യപരമായ ആവശ്യങ്ങൾക്കുവേണ്ടി സൈനികച്ചെലവ് കുറയ്ക്കാനും, മരണോപകരണങ്ങളെ ജീവിതോപകരണങ്ങളാക്കി മാറ്റാനും നമുക്ക് പ്രചോദനം പകരാം.”

വിവിധഭാഷകളിലായി 5 കോടി 35 ലക്ഷത്തിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

Giornata Mondiale dell’Aiuto Umanitario (ONU) 

IT: È nostra responsabilità aiutare a estirpare dai cuori l’odio e la violenza. Incoraggiamo a deporre le armi, a ridurre le spese militari per provvedere ai bisogni umanitari, a convertire gli strumenti di morte in strumenti di vita.

EN: It’s our responsibility to help eradicate hatred & violence from human hearts. Let’s encourage arms to be set aside, that there be a reduction in military spending so that humanitarian needs can be provided for & so that instruments of death be turned into instruments of life.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 August 2023, 13:30