പാപ്പാ: സൈനികച്ചെലവുകൾ ചുരുക്കുക, മാരകായുധങ്ങളെ ജീവൻറെ ഉപകരണങ്ങളാക്കുക !
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
മാനവ ഹൃദയങ്ങളിൽ നിന്ന് വെറുപ്പും അക്രമാസക്തിയും തുടച്ചുനീക്കുക നമ്മുടെ ഉത്തരവാദിത്വമാണെന്ന് മാർപ്പാപ്പാ ഓർമ്മിപ്പിക്കുന്നു.
ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ ‘ആഗോള മാനവികസഹായ ദിനം’ ആചരിച്ച ആഗസ്റ്റ് 19-ന്, ശനിയാഴ്ച (19/08/23) പ്രസ്തുതാചരണത്തോടനുബന്ധിച്ചു കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഇതു ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
പാപ്പായുടെ ട്വിറ്റർ സന്ദേശത്തിൻറെ പൂർണ്ണരൂപം ഇപ്രകാരമാണ്:
“ഹൃദയങ്ങളിൽ നിന്ന് വിദ്വേഷവും അക്രമവും ഉന്മൂലനം ചെയ്യാൻ സഹായിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. ആയുധങ്ങൾ താഴെയിടാനും, ജീവകാരുണ്യപരമായ ആവശ്യങ്ങൾക്കുവേണ്ടി സൈനികച്ചെലവ് കുറയ്ക്കാനും, മരണോപകരണങ്ങളെ ജീവിതോപകരണങ്ങളാക്കി മാറ്റാനും നമുക്ക് പ്രചോദനം പകരാം.”
വിവിധഭാഷകളിലായി 5 കോടി 35 ലക്ഷത്തിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
Giornata Mondiale dell’Aiuto Umanitario (ONU)
IT: È nostra responsabilità aiutare a estirpare dai cuori l’odio e la violenza. Incoraggiamo a deporre le armi, a ridurre le spese militari per provvedere ai bisogni umanitari, a convertire gli strumenti di morte in strumenti di vita.
EN: It’s our responsibility to help eradicate hatred & violence from human hearts. Let’s encourage arms to be set aside, that there be a reduction in military spending so that humanitarian needs can be provided for & so that instruments of death be turned into instruments of life.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: