നിസ്സ്വനിലൂടെ ദൈവം നമ്മിലേക്കു ചൊരിയുന്ന നിഗൂഢ ജ്ഞാനം!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
പാവപ്പെട്ടവരിൽ ക്രിസ്തുവിനെ ദർശിക്കാനും അവർക്കായി സ്വരമുയർത്താനും നാം വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് മാർപ്പാപ്പാ.
ഇക്കൊല്ലം നവമ്പർ 14-ന്, ഞായറാഴ്‌ച, പാവങ്ങൾക്കായുള്ള അഞ്ചാം ആഗോള ദിനം ആചരിക്കുന്നതിനോടനുബന്ധിച്ച് അതിൻറെ തലേന്ന്, ശനിയാഴ്ച (13/11/21) കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ഓർമ്മപ്പെടുത്തൽ ഉള്ളത്.
പാപ്പാ കുറിച്ച ട്വിറ്റർ സന്ദേശം ഇപ്രകാരമാണ്:
“ദരിദ്രരിൽ ക്രിസ്തുവിനെ കണ്ടെത്താനും അവരുടെ ആവശ്യങ്ങൾക്കായി സ്വരമുയർത്താനും മാത്രമല്ല, അവരുടെ സുഹൃത്തുക്കളാകാനും അവരെ ശ്രവിക്കാനും മനസ്സിലാക്കാനും അവരിലൂടെ ദൈവം നമ്മിലേക്ക് ചൊരിയാൻ ആഗ്രഹിക്കുന്ന നിഗൂഢമായ ജ്ഞാനത്തെ സ്വാഗതം ചെയ്യാനും നാം വിളിക്കപ്പെട്ടിരിക്കുന്നു”.
വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.