ദരിദ്രനായ ലാസർ, ചിത്രകാരൻറെ ഭാവനയിൽ ദരിദ്രനായ ലാസർ, ചിത്രകാരൻറെ ഭാവനയിൽ 

നിസ്സ്വനിലൂടെ ദൈവം നമ്മിലേക്കു ചൊരിയുന്ന നിഗൂഢ ജ്ഞാനം!

ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

പാവപ്പെട്ടവരിൽ ക്രിസ്തുവിനെ ദർശിക്കാനും അവർക്കായി സ്വരമുയർത്താനും നാം വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് മാർപ്പാപ്പാ.

ഇക്കൊല്ലം നവമ്പർ 14-ന്, ഞായറാഴ്‌ച, പാവങ്ങൾക്കായുള്ള അഞ്ചാം ആഗോള ദിനം ആചരിക്കുന്നതിനോടനുബന്ധിച്ച് അതിൻറെ തലേന്ന്, ശനിയാഴ്ച (13/11/21) കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ഓർമ്മപ്പെടുത്തൽ ഉള്ളത്.

പാപ്പാ കുറിച്ച ട്വിറ്റർ സന്ദേശം ഇപ്രകാരമാണ്:

“ദരിദ്രരിൽ ക്രിസ്തുവിനെ കണ്ടെത്താനും അവരുടെ ആവശ്യങ്ങൾക്കായി സ്വരമുയർത്താനും മാത്രമല്ല, അവരുടെ സുഹൃത്തുക്കളാകാനും അവരെ ശ്രവിക്കാനും മനസ്സിലാക്കാനും അവരിലൂടെ ദൈവം നമ്മിലേക്ക് ചൊരിയാൻ ആഗ്രഹിക്കുന്ന നിഗൂഢമായ ജ്ഞാനത്തെ സ്വാഗതം ചെയ്യാനും നാം വിളിക്കപ്പെട്ടിരിക്കുന്നു”.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 November 2021, 14:40