ദൈവം നമ്മോടൊപ്പമുണ്ടെന്ന് ഓർമ്മിപ്പിക്കുന്ന സുവിശേഷ പ്രഘോഷണം!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
സുവിശേഷപ്രഘോഷണം പ്രത്യാശയ്ക്ക് നവവീര്യം പകരുന്നുവെന്ന് മാർപ്പാപ്പാ.
അനുവർഷം ഒക്ടോബർ മാസത്തിലെ ഉപാന്ത്യ ഞായർ, അതായത്, ഇക്കൊല്ലം ഈ 24-ന് ഞായറാഴ്‌ച, ലോക പ്രേഷിത ദിനമായി ആചരിക്കുന്നതിനോടനുബന്ധിച്ച്, ശനിയാഴ്ച (23/10/21) “സുവിശേഷം” (#Gospel), എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ പ്രസ്താവനയുള്ളത്.
പാപ്പാ ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെയാണ്:
“# സുവിശേഷ പ്രഘോഷണം പ്രത്യാശയെ പുനരുദ്ദീപിപ്പിക്കുന്നു, കാരണം നമ്മൾ ജീവിക്കുന്ന എല്ലാറ്റിലും ദൈവം ഉണ്ടെന്നും, അവിടന്ന് നമ്മോടൊപ്പമുണ്ടെന്നും, പുതിയ ഒരു ചരിത്രം ആരംഭിക്കാനുള്ള ധൈര്യവും സർഗ്ഗാത്മകതയും നമുക്ക് പ്രദാനം ചെയ്യുന്നുവെന്നും ഇത് നമ്മെ ഓർമ്മിപ്പിക്കുന്നു”.
വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
IT: L’annuncio del #Vangelo rinvigorisce la speranza, perché ci ricorda che in tutto ciò che viviamo Dio è presente, ci accompagna, ci dà coraggio e creatività per iniziare sempre una storia nuova.
EN: The preaching of the #Gospel reinvigorates hope because it reminds us that God is present in everything. He accompanies us and gives us the courage and creativity we need to start ever anew.