ലോക പ്രേഷിത ദിനാചരണം 2021 ഒക്ടോബർ 24 ലോക പ്രേഷിത ദിനാചരണം 2021 ഒക്ടോബർ 24 

ദൈവം നമ്മോടൊപ്പമുണ്ടെന്ന് ഓർമ്മിപ്പിക്കുന്ന സുവിശേഷ പ്രഘോഷണം!

ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

സുവിശേഷപ്രഘോഷണം പ്രത്യാശയ്ക്ക് നവവീര്യം പകരുന്നുവെന്ന് മാർപ്പാപ്പാ.

അനുവർഷം ഒക്ടോബർ മാസത്തിലെ ഉപാന്ത്യ ഞായർ, അതായത്, ഇക്കൊല്ലം ഈ 24-ന് ഞായറാഴ്‌ച, ലോക പ്രേഷിത ദിനമായി ആചരിക്കുന്നതിനോടനുബന്ധിച്ച്, ശനിയാഴ്ച (23/10/21) “സുവിശേഷം” (#Gospel), എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ പ്രസ്താവനയുള്ളത്.

പാപ്പാ ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെയാണ്:

“# സുവിശേഷ പ്രഘോഷണം പ്രത്യാശയെ പുനരുദ്ദീപിപ്പിക്കുന്നു, കാരണം നമ്മൾ ജീവിക്കുന്ന എല്ലാറ്റിലും ദൈവം ഉണ്ടെന്നും, അവിടന്ന് നമ്മോടൊപ്പമുണ്ടെന്നും, പുതിയ ഒരു ചരിത്രം ആരംഭിക്കാനുള്ള ധൈര്യവും സർഗ്ഗാത്മകതയും നമുക്ക് പ്രദാനം ചെയ്യുന്നുവെന്നും ഇത് നമ്മെ ഓർമ്മിപ്പിക്കുന്നു”.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

IT: L’annuncio del #Vangelo rinvigorisce la speranza, perché ci ricorda che in tutto ciò che viviamo Dio è presente, ci accompagna, ci dà coraggio e creatività per iniziare sempre una storia nuova.

EN: The preaching of the #Gospel reinvigorates hope because it reminds us that God is present in everything. He accompanies us and gives us the courage and creativity we need to start ever anew.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 October 2021, 14:04