തിരയുക

ദാരിദ്യത്തിന്റെ പിടിയിലമർന്ന ബാല്യങ്ങൾ ദാരിദ്യത്തിന്റെ പിടിയിലമർന്ന ബാല്യങ്ങൾ  

പാപ്പാ: ദാരിദ്യത്തെ നിർമ്മാർജ്ജനം ചെയ്യാൻ ഏകീകൃതമായ സമീപനം അത്യന്താപേക്ഷിതം

പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

"പാരിസ്ഥിതികവും സാമൂഹികവുമായ പ്രതിസന്ധി ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണ്. അതിനാൽ അവ പരിഹരിക്കുന്നതിനുള്ള ഉപായങ്ങൾ ദാരിദ്ര്യത്തെ ചെറുക്കുന്നതിനും, പുറന്തള്ളപ്പെട്ടവരുടെ അന്തസ്സ് പുന:സ്ഥാപിക്കുന്നതിനും അതേസമയം പ്രകൃതിയെ സംരക്ഷിക്കുന്നതിനും ഏകീകൃതമായ സമീപനം ആവശ്യപ്പെടുന്നു."

ദാരിദ്ര്യ നിർമ്മാർജ്ജനത്തിനായുള്ള അന്താരാഷ്ട്ര ദിനം ഒക്ടോബർ പതിനേഴാം തീയതി ആചരിക്കപ്പെട്ടു.  തദവസരത്തിലാണ് ഇറ്റാലിയൻ, പോളിഷ്, ഇംഗ്ലീഷ്, പോർച്ചുഗീസ്' ജർമ്മൻ, ഫ്രഞ്ച്, ലാറ്റിൻ, അറബി എന്നീ ഭാഷകളിൽ #EndPoverty എന്ന ഹാഷ്ടാഗോടു കൂടി പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവെച്ചത്.

ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനത്തിൽ 1992 ഡിസംബർ 22നാണ് ദാരിദ്ര്യ നിർമ്മാർജ്ജനത്തിനായുള്ള  അന്താരാഷ്ട്ര ദിനാചരണം സ്ഥാപിതമായത്. 2021 ൽ ആചരിച്ച ലോക ദാരിദ്ര്യ നിർമ്മാർജ്ജന ദിനത്തിന്റെ പ്രമേയം മുന്നോട്ടു ഒരുമയോടെ പണിതുയർത്തുക, സ്ഥായിയായ ദാരിദ്ര്യത്തെ ഉന്മൂലനം ചെയ്യുക, എന്നാൽ എല്ലാ ജനങ്ങളെയും നമ്മുടെ ഗ്രഹത്തെയും ആദരിക്കുക" എന്നതായിരുന്നു.

18 October 2021, 14:11