പാപ്പാ:ലെബനനിൽ പ്രത്യാശയുടെ പ്രത്യുഷസ്സ് ഉദയം ചെയ്യട്ടെ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ലെബനനിൽ സമാധാനത്തിൻറെ ഒളി വീണ്ടും പരക്കട്ടെയെന്ന് മാർപ്പാപ്പാ പ്രാർത്ഥിക്കുന്നു.
ലെബനനനു വേണ്ടിയുള്ള എക്യുമെനിക്കൽ പ്രാർത്ഥനാപരിചിന്തനങ്ങളുടെ ദിനമായിരുന്ന ജൂലൈ 1-ന് (01/07/21) വ്യാഴാഴ്‌ച കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ പ്രാർത്ഥന ഉള്ളത്
“സംഘർങ്ങളുടെ രാത്രി അപ്രത്യക്ഷമാവുകയും പ്രത്യാശയുടെ ഒരു പ്രഭാതം പൊട്ടിവിടരുകയും ചെയ്യട്ടെ. ലെബനനിൽ ശത്രുത അവസാനിക്കുകയും, അഭിപ്രായവ്യത്യാസങ്ങൾ അസ്തമിക്കുകയും സമാധാനത്തിൻറെ വെളിച്ചം വീണ്ടും പരക്കുകയും ചെയ്യട്ടെ” എന്നാണ് പാപ്പാ അന്ന് ട്വിറ്ററില്‍ കുറിച്ചത്.
വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
IT: Si dilegui la notte dei conflitti e risorga un’alba di speranza. Cessino le animosità, tramontino i dissidi e il Libano torni a irradiare la luce della pace.
EN: May the night of conflicts recede before a new dawn of hope. May hostilities cease, disagreements fade away, and Lebanon once more radiate the light of peace.