ഫ്രാൻസീസ് പാപ്പാ ലെബനനിലെ ക്രൈസ്തവസഭാ പ്രതിനിധികളുമൊത്ത്  വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ, ലെബനനു വേണ്ടിയുള്ള എക്യുമെനിക്കൽ പ്രാത്ഥനാ വേളയിൽ ,01/07/2021 ഫ്രാൻസീസ് പാപ്പാ ലെബനനിലെ ക്രൈസ്തവസഭാ പ്രതിനിധികളുമൊത്ത് വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ, ലെബനനു വേണ്ടിയുള്ള എക്യുമെനിക്കൽ പ്രാത്ഥനാ വേളയിൽ ,01/07/2021  

പാപ്പാ:ലെബനനിൽ പ്രത്യാശയുടെ പ്രത്യുഷസ്സ് ഉദയം ചെയ്യട്ടെ!

ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം, ലെബനനു വേണ്ടിയുള്ള പ്രാർത്ഥന.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ലെബനനിൽ സമാധാനത്തിൻറെ ഒളി വീണ്ടും പരക്കട്ടെയെന്ന് മാർപ്പാപ്പാ പ്രാർത്ഥിക്കുന്നു.

ലെബനനനു വേണ്ടിയുള്ള എക്യുമെനിക്കൽ പ്രാർത്ഥനാപരിചിന്തനങ്ങളുടെ ദിനമായിരുന്ന ജൂലൈ 1-ന് (01/07/21) വ്യാഴാഴ്‌ച കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ പ്രാർത്ഥന ഉള്ളത്

“സംഘർങ്ങളുടെ രാത്രി അപ്രത്യക്ഷമാവുകയും പ്രത്യാശയുടെ ഒരു പ്രഭാതം പൊട്ടിവിടരുകയും ചെയ്യട്ടെ. ലെബനനിൽ ശത്രുത അവസാനിക്കുകയും, അഭിപ്രായവ്യത്യാസങ്ങൾ അസ്തമിക്കുകയും സമാധാനത്തിൻറെ വെളിച്ചം വീണ്ടും പരക്കുകയും ചെയ്യട്ടെ” എന്നാണ് പാപ്പാ അന്ന് ട്വിറ്ററില്‍ കുറിച്ചത്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

IT: Si dilegui la notte dei conflitti e risorga un’alba di speranza. Cessino le animosità, tramontino i dissidi e il Libano torni a irradiare la luce della pace.

EN: May the night of conflicts recede before a new dawn of hope. May hostilities cease, disagreements fade away, and Lebanon once more radiate the light of peace.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 July 2021, 12:06