തിരയുക

ഫ്രാൻസീസ് പാപ്പാ ഫ്രാൻസീസ് പാപ്പാ 

സംഘർഷങ്ങൾക്ക് എങ്ങനെ അന്ത്യം കുറിക്കാം?

ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഒരു ജനതയ്ക്കും ഒരു സാമൂഹ്യ സംഘടനയ്ക്കും തനിച്ച് സമാധാനം നേടിയെടുക്കാനാകില്ലെന്ന് മാർപ്പാപ്പാ.

അന്താരാഷ്ട്ര ബഹുമുഖ ദിനവും സമാധാനത്തിനായുള്ള നയതന്ത്രദിനവും ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ ആചരിക്കപ്പെട്ട ഏപ്രിൽ 24-ന് ശനിയാഴ്ച (24/04/21) “സമാധാനം” (#peace), “സമാധാനത്തിനായുള്ളനയതന്ത്രം” (#DiplomacyForPeace) എന്നീ ഹാഷ്ടാഗുകളോടുകൂടി കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ഉദ്ബോധനമുള്ളത് .

“സംഘർഷങ്ങൾ എങ്ങനെ തടയാം? ഒരു ജനതയ്ക്കും ഒരു സാമൂഹ്യ വിഭാഗത്തിനും ഒറ്റയ്ക്ക് സമാധാനവും സമൃദ്ധിയും സുരക്ഷിതത്വവും സന്തോഷവും നേടിയെടുക്കാനാകില്ല. ഒരേ തോണിയിൽ തുഴയുന്ന ആഗോളസമൂഹമാണ്  നമ്മൾ എന്ന അവബോധമാണ് ഈ മഹാമാരി നല്കുന്ന പാഠം” എന്നാണ് പാപ്പാ ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്. 

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കണ്ണിചേര്‍ക്കുന്ന ട്വിറ്റര്‍സന്ദേശങ്ങള്‍, സാധാരണയായി, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ലഭ്യമാണ്.

IT: Come prevenire i conflitti? Nessun popolo, nessun gruppo sociale potrà conseguire da solo la #pace, il bene, la sicurezza e la felicità. Nessuno. La lezione della recente pandemia è la consapevolezza di essere una comunità mondiale che naviga sulla stessa barca. #DiplomacyForPeace

EN: How do we prevent conflicts? No people, no social group, can single-handedly achieve #peace, prosperity, security and happiness. None. The lesson learned from the recent pandemic is the awareness that we are a global community, all in the same boat. #DiplomacyForPeace

 

24 April 2021, 13:30