നമ്മുടെ ജീവിതഗതി നിയന്ത്രണ സംവിധാനത്തിൻറെ ദിശ എവിടേക്ക്?
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
നമ്മുടെ ഹൃദയം ഏതു ദിശയിലേക്കാണ് പോകുന്നതെന്ന് ചിന്തിക്കാൻ മാർപ്പാപ്പാ ക്ഷണിക്കുന്നു.
ശനിയാഴ്‌ച (13/03/21) “നോമ്പ്” (#Lent) എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഈ ആവശ്യകത ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
“നമ്മുടെ ഹൃദയം ഏതു ദിശോന്മുഖമാണെന്ന് തിരിച്ചറിയുകയാണ് നോമ്പ്. നമുക്ക് സ്വയം ചോദിക്കാം: എൻറെ ജീവിതഗതിനിയന്ത്രണ സംവിധാനം എന്നെ എവിടേക്കാണ് നയിക്കുന്നത്- ദൈത്തിലേക്കോ എന്നിലേക്കുതന്നയോ?” എന്നാണ് പാപ്പാ കുറിച്ചിരിക്കുന്നത്.
വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കണ്ണിചേര്‍ക്കുന്ന ട്വിറ്റര്‍സന്ദേശങ്ങള്‍, സാധാരണയായി, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ലഭ്യമാണ്.
IT: La #Quaresima è discernere dove è orientato il cuore. Proviamo a chiederci: dove mi porta il navigatore della mia vita, verso Dio o verso il mio io?
EN: #Lent is about discerning where our hearts are directed. Let us ask: Where is my life’s navigation system taking me – towards God or towards myself?