ദിശാ സൂചിക! ദിശാ സൂചിക! 

നമ്മുടെ ജീവിതഗതി നിയന്ത്രണ സംവിധാനത്തിൻറെ ദിശ എവിടേക്ക്?

പാപ്പായുടെ ട്വിറ്റർ സന്ദേശം!

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

നമ്മുടെ ഹൃദയം ഏതു ദിശയിലേക്കാണ് പോകുന്നതെന്ന് ചിന്തിക്കാൻ മാർപ്പാപ്പാ ക്ഷണിക്കുന്നു.

ശനിയാഴ്‌ച (13/03/21) “നോമ്പ്” (#Lent) എന്ന  ഹാഷ്ടാഗോടുകൂടി കണ്ണിചേർത്ത  ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഈ ആവശ്യകത ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

“നമ്മുടെ ഹൃദയം ഏതു ദിശോന്മുഖമാണെന്ന് തിരിച്ചറിയുകയാണ് നോമ്പ്. നമുക്ക് സ്വയം ചോദിക്കാം: എൻറെ ജീവിതഗതിനിയന്ത്രണ സംവിധാനം  എന്നെ എവിടേക്കാണ് നയിക്കുന്നത്- ദൈത്തിലേക്കോ എന്നിലേക്കുതന്നയോ?” എന്നാണ് പാപ്പാ കുറിച്ചിരിക്കുന്നത്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കണ്ണിചേര്‍ക്കുന്ന ട്വിറ്റര്‍സന്ദേശങ്ങള്‍, സാധാരണയായി, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ലഭ്യമാണ്.

IT: La #Quaresima è discernere dove è orientato il cuore. Proviamo a chiederci: dove mi porta il navigatore della mia vita, verso Dio o verso il mio io?

EN: #Lent is about discerning where our hearts are directed. Let us ask: Where is my life’s navigation system taking me – towards God or towards myself?

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 March 2021, 13:58