സംഘർഷഭരിതമായ യെമനനു വേണ്ടി പാപ്പായുടെ അഭ്യർത്ഥന!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
വർഷങ്ങളായി രക്തച്ചൊരിച്ചിൽ തുടരുന്ന യെമെനിൽ സമാധാനം സംസ്ഥാപിക്കപ്പെടുന്നതിനായി പാപ്പാ പ്രാർത്ഥിക്കുന്നു.
പുത്തനാണ്ടിൻറെ പ്രഥമ ദിനത്തിൽ, വെള്ളിയാഴ്ച (01/01/21) വത്തിക്കാനിൽ നയിച്ച മദ്ധ്യാഹ്ന പ്രാർത്ഥനയുടെ അവസാനം ആശീർവ്വാദാനന്തരമാണ് ഫ്രാൻസീസ് പാപ്പാ ഈ അഭ്യർത്ഥന നടത്തിയത്.
യെമെനിൽ നിരപരാധികളുടെ നിണം ചിന്തുന്ന സംഘർഷങ്ങൾ രൂക്ഷമായിക്കൊണ്ടിരിക്കുന്നതിൽ തൻറെ വേദനയും ആശങ്കയും വെളിപ്പെടുത്തിയ പാപ്പാ ആ ദേശത്ത് സമാധാനം വീണ്ടും സംജാതമക്കുന്നതിനായി പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുവേണ്ടി പരിശ്രമിക്കാൻ ബന്ധപ്പെട്ടവരെ ആഹ്വാനം ചെയ്യുകയും ചെയ്തു.
അന്നാട്ടിൽ പട്ടിണിയനുഭവിക്കുകയും വിദ്യഭ്യാസവും മരുന്നും നഷേധിക്കപ്പെടുകയും ചെയ്യുന്ന കുഞ്ഞുങ്ങളെയും പാപ്പാ അനുസ്മരിക്കുകയും യമനുവേണ്ടി പ്രാർത്ഥിക്കാൻ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു.