യെമനിലെ ഏദെൻ വിമാനത്താവളത്തിൽ നടന്ന ആക്രമണത്തെത്തുടർന്ന് ഉടരുന്ന പുകപടലം യെമനിലെ ഏദെൻ വിമാനത്താവളത്തിൽ നടന്ന ആക്രമണത്തെത്തുടർന്ന് ഉടരുന്ന പുകപടലം 

സംഘർഷഭരിതമായ യെമനനു വേണ്ടി പാപ്പായുടെ അഭ്യർത്ഥന!

യെമനിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പരിശ്രമിക്കാൻ ഫ്രാൻസീസ് പാപ്പാ ബന്ധപ്പെട്ട വിഭാഗങ്ങളെ ആഹ്വാനം ചെയ്യുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

വർഷങ്ങളായി രക്തച്ചൊരിച്ചിൽ തുടരുന്ന യെമെനിൽ സമാധാനം സംസ്ഥാപിക്കപ്പെടുന്നതിനായി പാപ്പാ പ്രാർത്ഥിക്കുന്നു.

പുത്തനാണ്ടിൻറെ പ്രഥമ ദിനത്തിൽ, വെള്ളിയാഴ്ച (01/01/21) വത്തിക്കാനിൽ നയിച്ച മദ്ധ്യാഹ്ന പ്രാർത്ഥനയുടെ അവസാനം ആശീർവ്വാദാനന്തരമാണ് ഫ്രാൻസീസ് പാപ്പാ ഈ അഭ്യർത്ഥന നടത്തിയത്.

യെമെനിൽ നിരപരാധികളുടെ നിണം ചിന്തുന്ന സംഘർഷങ്ങൾ രൂക്ഷമായിക്കൊണ്ടിരിക്കുന്നതിൽ തൻറെ വേദനയും ആശങ്കയും വെളിപ്പെടുത്തിയ പാപ്പാ ആ ദേശത്ത് സമാധാനം വീണ്ടും സംജാതമക്കുന്നതിനായി പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുവേണ്ടി പരിശ്രമിക്കാൻ ബന്ധപ്പെട്ടവരെ ആഹ്വാനം ചെയ്യുകയും ചെയ്തു.

അന്നാട്ടിൽ പട്ടിണിയനുഭവിക്കുകയും വിദ്യഭ്യാസവും മരുന്നും നഷേധിക്കപ്പെടുകയും ചെയ്യുന്ന കുഞ്ഞുങ്ങളെയും പാപ്പാ അനുസ്മരിക്കുകയും യമനുവേണ്ടി പ്രാർത്ഥിക്കാൻ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 January 2021, 13:23