തിരയുക

Vatican News
വിജനമായ വീഥിയിലൂടെ ഭീതിയില്ലാതെ നീങ്ങുന്ന തീർത്ഥാടകൻ വിജനമായ വീഥിയിലൂടെ ഭീതിയില്ലാതെ നീങ്ങുന്ന തീർത്ഥാടകൻ 

ആരാണ് യഥാർത്ഥ തീർത്ഥാടകൻ?

പാപ്പായുടെ ട്വിറ്റർ സന്ദേശം!

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഏറ്റവും മന്ദഗതിയിൽ നീങ്ങുന്നവനോടൊപ്പം ചരിക്കാൻ സാധിക്കുന്നവനാണ് യഥാർത്ഥ തീർത്ഥാടകൻ എന്ന് മാർപ്പാപ്പാ.

ഈ ശനിയാഴ്ച (25/07/20) സാമൂഹ്യവിനിമയ ശൃംഖലകയിൽ ഒന്നായ ട്വിറ്ററിൽ  കണ്ണിചേർത്ത സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ഉദ്ബോധനമുള്ളത്.

പാപ്പാ കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്: “ഏറ്റവും സാവധാനം ചുവടുവയ്ക്കുന്ന വ്യക്തിയോടൊപ്പം നടക്കാൻ കഴിയുന്നയാളാണ് യഥാർത്ഥ തീർത്ഥാടകൻ. യേശുവിന് ഇത് സാധിക്കും. അവിടന്ന് നമ്മുടെ സഹയാത്രികനാണ്. യേശു ചുവടുകൾക്ക് വേഗത കൂട്ടില്ല, അവിടന്ന് നമ്മുടെ അവസ്ഥ മനസ്സിലാക്കുന്നു. അവിടന്ന് ക്ഷമയുടെ കർത്താവാണ്”.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍അനുയായികളുള്ള പാപ്പാ കണ്ണിചേര്‍ക്കുന്ന ട്വിറ്റര്‍സന്ദേശങ്ങള്‍, സാധാരണയായി, അറബി, ലത്തീന്‍, ജര്‍മ്മന്‍ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ലഭ്യമാണ്.

 

25 July 2020, 13:32