തിരയുക

"സ്വർലോക രാജ്ഞീ ആനന്ദിച്ചാലും" പ്രാർത്ഥനാ സന്ദേശം നൽകുന്നു. "സ്വർലോക രാജ്ഞീ ആനന്ദിച്ചാലും" പ്രാർത്ഥനാ സന്ദേശം നൽകുന്നു. 

ദൈവവിളിക്കും, കോവിഡ് രോഗബാധിതർക്കും വേണ്ടി പാപ്പാ പ്രാർത്ഥിച്ചു.

“സ്വർലോകരാജ്ഞീ ആനന്ദിച്ചാലും" എന്ന പ്രാർത്ഥന അർപ്പിച്ചവസരത്തിൽ പ്രാൻസിസ് പാപ്പാ 'ദൈവവിളി ഞായർ' അനുസ്മരിക്കുകയും, കൊറോണാ വൈറസ് മഹാമാരിയെ നേരിടാൻ അന്താരാഷ്ട സഹകരണം ആവശ്യപ്പെടുകയും ചെയ്തു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

മേയ് മൂന്ന് ദൈവവിളിക്കായുള്ള ലോക പ്രാർത്ഥന ദിനമായി ആചരിക്കപ്പെടുന്നുവെന്ന് അനുസ്മരിച്ച പാപ്പാ, "സ്വർലോക രാജ്ഞീ ആനന്ദിച്ചാലും " എന്ന പ്രാർത്ഥനയ്ക്ക് മുമ്പ്" സ്വാർത്ഥതയുടെ ആവൃതികളിൽ നിന്ന് നമ്മെ പുറത്തു കൊണ്ട് വരികയും, യഥാർത്ഥ സ്വാതന്ത്ര്യത്തിന്‍റെ മേച്ചിൽപ്പുറങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്ന നല്ല ഇടയനായ യേശുവിന്‍റെ സ്വരം തിരിച്ചറിയാനും, അനുഗമിക്കാനുള്ള കൃപയ്ക്കായി അപേക്ഷിക്കണമെന്ന് വിശ്വസികളെ പാപ്പാ ക്ഷണിച്ചു.

വൈവിളിയോടു പ്രത്യുത്തരികരിക്കാനുള്ള ധൈര്യം

ദൈവരാജ്യത്തിന്‍റെ വയലിൽ വളരെയധികം വേലയുണ്ടെന്നും, വയലിൽ വേലക്കാരെ അയയ്ക്കാൻ പിതാവിനോടു പ്രാർത്ഥിക്കണമെന്നും യേശു അരുൾ ചെയ്തതിനെ പാപ്പാ അനുസ്മരിക്കുന്നതായി വെളിപ്പെടുത്തി.

"ജീവിതത്തിന്‍റെ ഏതവസ്ഥയിലും ക്രൈസ്തവ അസ്തിത്വം എന്നത് എപ്പോഴും ദൈവവിളിയോടുള്ള പ്രതികരണമാണ് " എന്ന് അഭിപ്രായപ്പെട്ട പാപ്പാ, പൗരോഹിത്യത്തിനും, സമർപ്പിത ജീവിതത്തിനും ധൈര്യവും,സ്ഥിരോത്സാവും ആവശ്യമാണെന്നും പ്രാർത്ഥന കൂടാതെ ഒരു വ്യക്തിക്ക് ഈ പാതയിൽ തുടരാനാവില്ലെന്നും വ്യക്തമാക്കി.

"ദൈവ സ്നേഹത്തിന്‍റെ മുന്നിൽ തുറന്ന ഹൃദയത്തോടും, കരങ്ങളോടും   തന്‍റെ രാജ്യത്തിനു വേണ്ടി നല്ല വേലക്കാരാകാനുള്ള ദാനത്തിനായി ദൈവത്തോടു അപേക്ഷിക്കുവാൻ എല്ലാവരെയും പാപ്പാ ക്ഷണിക്കുകയും ചെയ്തു.

സ്വർഗ്ഗീയ രാജ്ഞീ എന്ന പ്രാർത്ഥനയ്ക്കു ശേഷം പാപ്പാ വീണ്ടും     കോവിഡ്- 19 ബാധിച്ചു വേദനിക്കുന്ന രോഗികളോടും അവരെ ശുശ്രൂഷിക്കുന്നവരോടു മുള്ള തന്‍റെ സാമിപ്യം അറിയിച്ചു.

ഈ ഗുരുതര പ്രതിസന്ധിഘട്ടത്തോടു പ്രതികരിക്കാൻ നടക്കുന്ന വിവിധ അന്തർദേശീയ സഹകരണ സംരംഭങ്ങൾക്കും  ഫ്രാൻസിസ് പാപ്പാ തന്‍റെ പിൻതുണ അറിയിച്ചു.

ലോകത്തിലെ ഓരോയിടത്തും  രോഗം ബാധിച്ച  വ്യക്തികൾക്ക് മരുന്നുകളും ചികിത്സകളും  കണ്ടെത്താനും, ആവശ്യമായ ആരോഗ്യ സംരക്ഷണം നൽകുവാനും സുതാര്യവും നിഷ്പക്ഷവുമായ വിധത്തിൽ ശാസ്ത്രീയമായ കഴിവുകൾ ഒന്നിച്ചു കൊണ്ടുവരേണ്ടത് പ്രാധാന്യമർഹിക്കുന്നതാണെന്നും ഫ്രാൻസിസ് പാപ്പാ അറിയിച്ചു.

ഈ വിഷമഘട്ടത്തിൽ പ്രാർത്ഥനയുടെ പ്രാധാന്യം അടിവരയിട്ടു കൊണ്ട്, അടുത്ത 14 ആം തീയതി, ഈ കൊറോണാ വൈറസ് മൂലമുള്ള മഹാമാരിയിൽ നിന്ന് മനുഷ്യ കുലം രക്ഷപെടാൻ ദൈവത്തോടു പ്രാർത്ഥിക്കാൻ എല്ലാ മതവിശ്വാസികളും ആത്മീയമായി ഒരുമിച്ച് പ്രാർത്ഥനയുടെയും ഉപവാസത്തിന്‍റെയും ദിനമായി ആചരിക്കാനുളള  മനുഷ്യ സാഹോദര്യത്തിനായുള്ള ഉന്നത സമിതിയുടെ അഭിപ്രായം  സ്വീകരിക്കുന്നു എന്നും അറിയിച്ചു.

"സ്വർലോക രാജ്ഞീ ആനന്ദിച്ചാലും "പ്രാർത്ഥന അവസാനിപ്പിച്ചു കൊണ്ട്, കുട്ടികൾക്കെതിരെയുള്ള ആക്രമണങ്ങളും, ചൂഷണങ്ങളും, അനാസ്ഥയെയും ചെറുക്കുന്നതിനായി രൂപീകരിച്ച ഇറ്റാലിയൻ സംഘടനയായ "Meter" സംഘടിപ്പിക്കുന്ന ദേശീയ ദിനത്തിന് പ്രത്യേക അഭിവാദനങ്ങൾ അർപ്പിച്ചു.

മാതാവിന്‍റെ സ്തുതിക്കായി സമർപ്പിക്കപ്പെട്ടിരിക്കുന്ന മേയ് മാസത്തെക്കുറിച്ച് ഓർമ്മിപ്പിച്ച പാപ്പാ,  ഈ ആരോഗ്യ പ്രതിസന്ധിയിൽ ആത്മീയമായി മാതാവിന് സമർപ്പിക്കപ്പെട്ട തീർത്ഥാടന കേന്ദ്രങ്ങൾ സന്ദർശിക്കാനും വിശ്വാസികളോടു,ആഹ്വാനം ചെയ്തു. തുടർന്ന് ഏവര്‍ക്കും ശുഭദിനം നേര്‍ന്നു കൊണ്ടും തനിക്കു വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് അനുസ്മരിച്ചു കൊണ്ടും""സ്വർലോക രാജ്ഞീ ആനന്ദിച്ചാലും" എന്ന പ്രാർത്ഥനാ പരിപാടി പാപ്പാ ഉപസംഹരിച്ചു.

 

03 May 2020, 13:30