സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
“ഈ വിശുദ്ധ നാളുകളിൽ നമുക്ക് ക്രൂശിക്കപ്പെട്ടവന്റെ മുമ്പിൽ നിൽക്കാം. സേവിക്കുന്നതിനായി ജീവിക്കാനുള്ള കൃപയ്ക്കായി അപേക്ഷിക്കാം. ദുരിതമനുഭവിക്കുന്നവനുമായും, ഒറ്റയ്ക്കായിരിക്കുന്നവനുമായും, ആവശ്യമുള്ളവനുമായും ബന്ധപ്പെടാൻ നമുക്ക് ശ്രമിക്കാം. നമുക്ക് ഇല്ലാത്തതിനെക്കുറിച്ചല്ല, നമുക്ക് ചെയ്യാൻ കഴിയുന്ന നന്മയെക്കുറിച്ചും ചിന്തിക്കാം.”
ഏപ്രിൽ ഏഴാം തിയതി ഇറ്റാലിയൻ, പോർച്ചുഗീസ്, ഇംഗ്ലിഷ്, ജർമ്മൻ, ഫ്രഞ്ച്, ലാറ്റിൻ, അറബി, പോളിഷ് സ്പാനിഷ് എന്നീ ഒമ്പത് ഭാഷകളിൽ പാപ്പാ തന്‍റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു.