പാപ്പാ: ജീവജലത്തിന്‍റെ ഉറവിടമാണ് ക്രിസ്തു
സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
പാപ്പാ: ജീവജലത്തിന്‍റെ ഉറവിSമാണ് ക്രിസ്തു
മാർച്ച് പതിനഞ്ചാം തിയതി, ഫ്രാൻസിസ് പാപ്പാ ത്രികാല പ്രാർത്ഥനയ്ക്ക് മുമ്പ് തൽകിയ സന്ദേശത്തിൽ ജീവജലത്തിന്‍റെ ഉറവിSമാണ് ക്രിസ്തുവെന്ന് സൂചിപ്പിച്ചു. തപസ്സു കാലത്തിന്‍റെ മൂന്നാം ഞായറാഴ്ച്ചയിലെ സുവിശേഷ ഭാഗത്തില്‍ പരാമരശിച്ചിരിക്കുന്ന യേശുവിന്‍റെയും സമരിയാക്കാരിയുടെയും സംഭാഷണത്തെ അടിസ്ഥാനമാക്കിയാണ് പാപ്പാ സന്ദേശം നൽകിയത്.
കൊറോണാ വൈറസിന്‍റെ വ്യാപനത്തെ പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായി അപ്പോസ്തോലിക അരമനയിലെ ലൈബ്രറിയിൽ വച്ചാണ് പാപ്പാ ത്രികാല പ്രാർത്ഥനാ പരിപാടി നയിച്ചത്. സന്ദേശത്തിന്‍റെ ആരംഭത്തിൽ യേശു തന്‍റെ ശിഷ്യന്മാരുമായി നടത്തിയ യാത്രയും, സമരിയായിലെ കിണറ്റിനരികിൽ വെച്ച് യേശുവിന്‍റെ വിശ്രമത്തെയും അനുസ്മരിപ്പിച്ചു. സമരിയാക്കാരിയായ സ്ത്രീ വെള്ളം കോരാൻ വന്നപ്പോൾ ക്ഷണീതനും ദാഹാർദ്രനുമായിരുന്ന യേശു അവളോടു തനിക്ക് കുടിക്കാൻ വെള്ളം ചോദിക്കുന്നു. ഇങ്ങനെ ചോദിക്കുന്നതിലൂടെ യേശു എല്ലാ യഹൂദന്മാരും സമരിയാക്കാരും തമ്മിലുണ്ടായിരുന്ന എല്ലാ ബന്ധനങ്ങളെയും തകർക്കുന്നു. കാരണം യഹൂദന്മാർ സമരിയാക്കാരെ വെറുത്തിരുന്നു.
ജീവജലത്തിന്‍റെ രഹസ്യം
ജീവജലത്തിന്‍റെ രഹസ്യത്തെ കുറിച്ച് സമരിയാക്കാരിയോടു വെളിപ്പെടുത്തി കൊണ്ടും, പരിശുദ്ധാത്മാവിനെ കുറിച്ചും, ദൈവദാനത്തെ കുറിച്ചും പറഞ്ഞു കൊണ്ടും യേശു സമരിയാക്കാരിയുമായുള്ള സംഭാഷണത്തിന് തുടക്കം കുറിക്കുന്നു. സമരിയക്കാരിയുമായുള്ള യേശുവിന്‍റെ സംവാദം കേന്ദ്രീകരിക്കുന്നത് ജലത്തെ കുറിച്ചാണ്. ജീവൻ നിലനിറുത്താനും, ശരീരത്തിന്‍റെ ദാഹം ശമിപ്പിക്കാനും അത്യാവശ്യമായ ഘടകമാണ് ജലം. അതോടൊപ്പം നിത്യജീവൻ നൽകുന്ന ദൈവകൃപയുടെ അടയാളമാണ് ജലം.
ദൈവം ജീവജലത്തിന്‍റെ ഉറവിടം
വിശുദ്ധ ഗ്രന്ഥത്തിന്‍റെ പാരമ്പര്യമനുസരിച്ച് ദൈവം ജീവജലത്തിന്‍റെ ഉറവിടമാണ്. ദൈവത്തിൽ നിന്നും അവിടുത്തെ നിയമത്തിൽ നിന്നും ഒരു വ്യക്തി അകന്നു നിൽക്കുമ്പോൾ ഏറ്റവും വിനാശകരമായ ക്ഷാമത്തിലേക്ക് നയിക്കപ്പെടുന്നുവെന്നും പാപ്പാ സൂചിപ്പിച്ചു. അതിനു ഉദാഹരണമായി മരുഭൂമിയിലായിരുന്ന ഇസ്രേയേൽ ജനത്തെ പാപ്പാ ചൂണ്ടികാണിച്ചു. ദൈവപരിപാലനയുടെ അടയാളമായി മോശയെ പാറയിൽ നിന്നും ജലം നൽകാൻ ദൈവം തിരുമനസ്സായെന്ന് അനുസ്മരിപ്പിച്ചു. രക്ഷയ്ക്കായി ദാഹിക്കുന്ന എല്ലാവരും യേശുവിൽ നിന്നും സൗജന്യമായി നിത്യജീവന്‍റെ വെള്ളം കോരാൻ സാധിക്കുമെന്ന് പറഞ്ഞ പാപ്പാ, ജീവജലം നൽകുന്നതിനെകുറിച്ച് സമരിയാക്കാരിക്ക് യേശു നൽകിയ വാഗ്ദാനം അവന്‍റെ പീഡാനുഭവത്തിൽ യാഥാർത്ഥ്യമാക്കപ്പെട്ടുവെന്ന് കുട്ടിചേർത്തു. കുഞ്ഞാടും മനുഷ്യരാല്‍ വെറുക്കപ്പെട്ടവനും, ഉത്ഥിതനുമായ ക്രിസ്തു പാപത്തെ അകറ്റുകയും നവ ജീവിതത്തിന് ജന്മം നല്‍കുകയും ചെയ്യുന്ന പരിശുദ്ധാത്മാവിനെ നിർഗ്ഗളിക്കുന്നു.
സമരിയാക്കാരിയായ സ്ത്രീ ജീവനുo, പ്രത്യാശയ്ക്കും സാക്ഷ്യം വഹിക്കുന്നത് പോലെ ആരെല്ലാം ജീവിക്കുന്ന ക്രിസ്തുവിനെ വ്യക്തിപരമായി കണ്ടുമുട്ടുന്നുവോ അവർക്ക് അവനെ കുറിച്ച് മറ്റുള്ളവരോടു പറയാൻ തോന്നും. അങ്ങനെ യേശു സത്യമായും ഈ ലോകത്തിന്‍റെ രക്ഷകനായി എല്ലാവരിലുമെത്തും. നമ്മുടെയുള്ളിലെ ജീവനും, പ്രത്യാശയ്ക്കും സാക്ഷ്യം നൽകാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്. നമ്മുടെ ഹൃദയത്തിൽ നാം വഹിക്കുന്ന ജീവന്‍റെയും സ്നേഹത്തിന്‍റെയും ദാഹം ശമിപ്പിക്കാൻ കഴിവുള്ള ജീവജലത്തിന്‍റെ ഉറവിടമായ ക്രിസ്തുവിനോടുള്ള അഭിവാഞ്ചയെ പുഷ്ടിപ്പെടുത്താൻ ഏറ്റവും പരിശുദ്ധയായ അമ്മ മേരി നമ്മെ സഹായിക്കട്ടെ. ഈ വാക്കുകളിൽ പാപ്പാ തന്‍റെ പ്രഭാഷണം ഉപസംഹരിച്ചു.