തിരയുക

ഫ്രാന്‍സിസ് പാപ്പാ  ത്രികാല പ്രാര്‍ത്ഥനാ പരിപാടിയില്‍ സന്ദേശം നല്‍കുന്നു. ഫ്രാന്‍സിസ് പാപ്പാ ത്രികാല പ്രാര്‍ത്ഥനാ പരിപാടിയില്‍ സന്ദേശം നല്‍കുന്നു. 

കൊറോണാ മഹാമാരിയാല്‍ ഒറ്റപ്പെട്ടവര്‍ക്കായി പ്രാര്‍ത്ഥിക്കാം.

വത്തിക്കാനില്‍ മാര്‍ച്ച് പതിനഞ്ചാം തിയതി, ഫ്രാന്‍സിസ് പാപ്പാ നയിച്ച ത്രികാല പ്രാര്‍ത്ഥനയ്ക്ക് ശേഷം അപേക്ഷിച്ചു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍  ന്യൂസ്

ഈ ദിവസങ്ങളിൽ വിശുദ്ധ പത്രോസിന്‍റെ ചത്വരം അടച്ചിട്ടിരിക്കുന്നതിനാൽ മാധ്യമങ്ങളിലൂടെ തന്നെ  കണ്ടുകൊണ്ടിരിക്കുന്നവർക്ക് പാപ്പാ അഭിവാദനങ്ങൾ അർപ്പിച്ചു. ഈ മഹാമാരിയുടെ സാഹചര്യത്തിൽ ഏതാണ്ട് ഒറ്റപ്പെട്ടു പോകുന്ന നമുക്ക് സഭാ മക്കളായ നമ്മെ ഒന്നിപ്പിക്കുന്ന സമ്പർക്ക മാദ്ധ്യമങ്ങളുടെ വിലയെ തിരിച്ചറിയാനുള്ള ഒരവസരമാണിതെന്നും ക്രിസ്തുവുമായുള്ള ഐക്യത്തിൽ നാം ഒരിക്കലും തനിച്ചല്ല എന്നും ശിരസ്സായ ക്രിസ്തുവിന്‍റെ ശരീരമാണ് നമ്മൾ തീർക്കുന്നത് എന്നും പാപ്പാ ഓർമ്മിപ്പിച്ചു.

ദിവ്യകാരുണ്യ സ്വീകരണം സാധ്യമല്ലാത്ത അവസരത്തിൽ പ്രാർത്ഥനയാലും, ശുപാർശ ചെയ്യപ്പെട്ടിട്ടുള്ള ആത്മീയദിവ്യകാരുണ്യ സ്വീകരണത്താലും പരിപോഷിക്കപ്പെടുന്നതുമാണ് ഈ ഐക്യം. എല്ലാവരോടും പ്രത്യേകിച്ച് തനിച്ച് വസിക്കുന്നവർക്കുമായാണ് താൻ ഇത് പറയുന്നതെന്നും രോഗികളോടും അവരെ ശുശ്രൂഷിക്കുന്നവരോടും, അതേപോലെ തന്നെ വീടുവിട്ട് പോകാൻ കഴിയാത്തവരെയും, പാവങ്ങളെയും പാർപ്പിടമില്ലാത്തവരെയും സഹായിക്കുന്ന  സന്നദ്ധ സേവകരോടും മറ്റു പ്രവർത്തകരോടും തന്‍റെ സാന്നിദ്ധ്യം നവീകരിച്ചു കൊണ്ടും ഈ വിഷമഘട്ടത്തിൽ അവർ ഓരോരുത്തരം നടത്തുന്ന സഹായ പരിശ്രമങ്ങൾക്ക്  നന്ദിയർപ്പിക്കുകയും,ദൈവത്തിന്‍റെ  അനുഗ്രഹവും, പരിശുദ്ധ അമ്മയുടെ  സംരക്ഷണവും നേരുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 March 2020, 15:35