ജീവന്‍ എന്ന ദാനം പൂഴ്ത്തിവയ്ക്കാനുള്ളതല്ല!
ഫ്രാന്‍സീസ് പാപ്പായുടെ ട്വിറ്റര്‍ സന്ദേശം
ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി
ജീവനുണ്ടാകേണ്ടതിന് ജീവന്‍ നല്കണമെന്ന് മാര്‍പ്പാപ്പാ.
വെള്ളിയാഴ്ച (21/02/20) കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ഇതു പറഞ്ഞിരിക്കുന്നത്.
ആ സന്ദേശത്തിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെയാണ്:
“നമുക്കു ജീവന്‍ ലഭിച്ചിരിക്കുന്നത് പൂഴ്ത്തിവയ്ക്കാനല്ല, മറിച്ച്, ജീവിക്കാനാണ്. ജീവന്‍ സ്വന്തമാക്കുന്നതിനുള്ള രഹസ്യം ജീവന്‍ നല്‍കലാണെന്ന് യേശുവിനോട് ഒപ്പമായിരിക്കുന്നവനറിയാം”
വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
21 February 2020, 13:30