നമുക്കു ജീവനേകുന്നതിന് കുരിശില്‍ ജീവന്‍ യാഗമായര്‍പ്പിച്ച ദൈവസുതന്‍ യേശു നമുക്കു ജീവനേകുന്നതിന് കുരിശില്‍ ജീവന്‍ യാഗമായര്‍പ്പിച്ച ദൈവസുതന്‍ യേശു 

ജീവന്‍ എന്ന ദാനം പൂഴ്ത്തിവയ്ക്കാനുള്ളതല്ല!

ഫ്രാന്‍സീസ് പാപ്പായുടെ ട്വിറ്റര്‍ സന്ദേശം

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ജീവനുണ്ടാകേണ്ടതിന് ജീവന്‍ നല്കണമെന്ന് മാര്‍പ്പാപ്പാ.

വെള്ളിയാഴ്ച (21/02/20) കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ഇതു പറഞ്ഞിരിക്കുന്നത്. 

ആ സന്ദേശത്തിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെയാണ്:

“നമുക്കു ജീവന്‍ ലഭിച്ചിരിക്കുന്നത് പൂഴ്ത്തിവയ്ക്കാനല്ല, മറിച്ച്, ജീവിക്കാനാണ്. ജീവന്‍ സ്വന്തമാക്കുന്നതിനുള്ള രഹസ്യം ജീവന്‍ നല്‍കലാണെന്ന് യേശുവിനോട് ഒപ്പമായിരിക്കുന്നവനറിയാം”

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 February 2020, 13:30