തിരയുക

Vatican News
സകല വിശുദ്ധര്‍! സകല വിശുദ്ധര്‍! 

സകലവിശുദ്ധരുടെയും ഓര്‍മ്മ!

പാപ്പായു‌ടെ ട്വിറ്റര്‍ സന്ദേശം

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

വിശുദ്ധരുടെ ഓര്‍മ്മയാചരണം സ്വര്‍ഗ്ഗത്തിലേക്കു കണ്ണുകള്‍ ഉയര്‍ത്താന്‍ നമുക്ക് പ്രചോദനമേകുന്നുവെന്ന് മാര്‍പ്പാപ്പാ.

 സകല വിശുദ്ധരുടെയും തിരുന്നാള്‍ ദിനമായിരുന്ന നവമ്പര്‍ ഒന്ന്, വെള്ളിയാഴ്ച, (01/11/2019) “സകലവിശുദ്ധരുടെയുംദിവസം” (#ALLSaintsDay) എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ഇതു പറഞ്ഞിരിക്കുന്നത്.

"വിശുദ്ധരുടെ ഓര്‍മ്മയാചരണം, സ്വര്‍ഗ്ഗത്തിലേക്കു നയനങ്ങള്‍ ഉയര്‍ത്താന്‍ നമുക്കു പ്രചോദനമേകുന്നു: അത് ഭൗമിക യാഥാര്‍ത്ഥ്യങ്ങളെ വിസ്മരിക്കാനല്ല, പ്രത്യുത, അവയെ ധീരതയോടും പ്രത്യാശയോടും കൂടി നേരിടുന്നതിനാണ്" എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്. 

 

01 November 2019, 13:39