തിരയുക

Vatican News
ഫ്രാന്‍സീസ് പാപ്പാ ഒരു പൊതുകൂടിക്കാഴ്ചാവേളയില്‍ ഒരു കുഞ്ഞിന് സ്നേഹചുംബനം നല്കുന്നു ഫ്രാന്‍സീസ് പാപ്പാ ഒരു പൊതുകൂടിക്കാഴ്ചാവേളയില്‍ ഒരു കുഞ്ഞിന് സ്നേഹചുംബനം നല്കുന്നു  (ANSA)

നമ്മുടെ അര്‍ഘത!

പാപ്പായുടെ ട്വിറ്റര്‍ സന്ദേശം

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ദൈവതിരുമുമ്പില്‍ നാം അര്‍ഘരാണെന്ന് മാര്‍പ്പാപ്പാ.

വെള്ളിയാഴ്ച (11/10/19), കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ ഉദ്ബോധനമുള്ളത്.

“കര്‍ത്താവിന്‍റെ കണ്‍മുന്നില്‍ നാം എത്രമാത്രം വിലയേറിയവരാണെന്ന് അവിടന്ന് നമ്മെ സദാ ഓര്‍മ്മിപ്പിക്കുകയും ഒരു ദൗത്യം നമ്മെ ഏല്പിക്കുകയും ചെയ്യുന്നു”        എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണയായി, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

 

12 October 2019, 09:21