ദൈവഹിതാനുസാരമുള്ള ലോകം പടുത്തുയര്‍ത്തുക!
ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി
ദൈവിക പദ്ധതിക്കനുസൃതമായ ഒരു ലോകം കെട്ടിപ്പടുക്കാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നവെന്ന് മാര്‍പ്പാപ്പാ.
കുടിയേറ്റക്കാര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും വേണ്ടിയുള്ള 105-Ↄ○ ലോകദിനം ആഗോളസഭ ആചരിച്ച ഞായറാഴ്ച (29/09/19) കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സിസ് പാപ്പാ ഇങ്ങനെ പറഞ്ഞിരിക്കുന്നത്.
“ദൈവിക പദ്ധതിക്ക് കൂടുതല്‍ അനുയോജ്യമായൊരു ലോകം ഒത്തൊരുമിച്ചു കെട്ടിപ്പടുക്കാനുള്ള വിളി കുടിയേറ്റക്കാര്‍ക്കു മാത്രല്ല, നമുക്കെല്ലാവര്‍ക്കും, മാനവകുടുംബത്തിനു മുഴുവനും ഉള്ളതാണ്” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചത്.
വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ സാധാരാണയായി, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍, ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.