നവജാത ശിശുവിനെ താലോലിക്കുന്ന ഫ്രാന്‍സീസ് പാപ്പാ നവജാത ശിശുവിനെ താലോലിക്കുന്ന ഫ്രാന്‍സീസ് പാപ്പാ  

ദൈവഹിതാനുസാരമുള്ള ലോകം പടുത്തുയര്‍ത്തുക!

പാപ്പായുടെ ട്വിറ്റര്‍ സന്ദേശം

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ദൈവിക പദ്ധതിക്കനുസൃതമായ ഒരു ലോകം കെട്ടിപ്പടുക്കാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നവെന്ന് മാര്‍പ്പാപ്പാ. 

കുടിയേറ്റക്കാര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും വേണ്ടിയുള്ള 105-Ↄ○ ലോകദിനം ആഗോളസഭ ആചരിച്ച ഞായറാഴ്ച (29/09/19) കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സിസ് പാപ്പാ ഇങ്ങനെ പറഞ്ഞിരിക്കുന്നത്.

“ദൈവിക പദ്ധതിക്ക് കൂടുതല്‍ അനുയോജ്യമായൊരു ലോകം ഒത്തൊരുമിച്ചു കെട്ടിപ്പടുക്കാനുള്ള വിളി കുടിയേറ്റക്കാര്‍ക്കു മാത്രല്ല, നമുക്കെല്ലാവര്‍ക്കും, മാനവകുടുംബത്തിനു മുഴുവനും ഉള്ളതാണ്” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചത്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ സാധാരാണയായി, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 September 2019, 09:34