തിരയുക

Vatican News
With the Catholic-Jewish Liaison Committee at the end of General Audience With the Catholic-Jewish Liaison Committee at the end of General Audience 

സംവാദം കൂട്ടായ്മ വളര്‍ത്തും മൗലികവാദം സംഘര്‍ഷവും

കത്തോലിക്ക-യഹൂദ മതങ്ങളുടെ രാജ്യാന്തര ഏകോപന സമിതി അംഗങ്ങള്‍ക്കു നല്കിയ സന്ദേശത്തിന്‍റെ സംഗ്രഹം.

- ഫാദര്‍ വില്യം നെല്ലിക്കല്‍

സംവാദം വളര്‍ത്തുന്ന സാഹോദര്യം
മെയ് 15- Ɔ൦ തിയതി ബുധനാഴ്ച വത്തിക്കാനില്‍ എത്തിയ കത്തോലിക്ക-യഹൂദ മതങ്ങളുടെ 24-Ɔമത് രാജ്യാന്തര ഏകോപന സമിതി അംഗങ്ങള്‍ക്കു നല്കിയ സന്ദേശത്തിലാണ് പാപ്പാ ഇരുമതങ്ങളുടെയും സംവാദശ്രമങ്ങളെ ശ്ലാഘിച്ചത്. രണ്ടാം വത്തിക്കാന്‍ സൂനഹദോസ് പ്രബോധിപ്പിച്ച ഇതര മതങ്ങളെ സംബന്ധിച്ച പ്രമാണരേഖ Nostra Aetate-യ്ക്കുശേഷം ഉടലെടുത്ത എല്ലാ ഹെബ്രായ-കത്തോലിക്ക സംവാദശ്രമങ്ങളെയും കൂട്ടായ പ്രവര്‍ത്തനങ്ങളെയും പാപ്പാ അഭിനന്ദിച്ചു.

പൈതൃകമുള്ള രണ്ടു മതങ്ങളുടെ കൂട്ടായ്മ
സമ്പന്നമായ ആത്മീയ പൈതൃകം പങ്കുവയ്ക്കുന്ന രണ്ടു വലിയ മതങ്ങള്‍ - ഹെബ്രായരും കത്തോലിക്കരും തമ്മില്‍ സംവാദത്തിന്‍റെ പാതയില്‍ പരസ്പര ധാരണയിലും സാഹോദര്യത്തിലും വളരുന്ന കൂട്ടായ്മയാണിത്. സഹകരണത്തിന്‍റെ പാതയിലെ സംയുക്ത പരിശ്രമങ്ങള്‍ക്ക് വഴിതെളിക്കുന്നതാണ് ഈ കൂട്ടായ്മ. അഭയാര്‍ത്ഥികള്‍, യഹൂദരോടുള്ള വിദ്വേഷം, ക്രൈസ്തവ പീഡനം എന്നീ പ്രശ്നങ്ങളെക്കുറിച്ച് ഏറെ കരുതലോടെയാണ് ഈ സമിതി പ്രവര്‍ത്തിക്കുന്നതെന്ന വസ്തുത പാപ്പാ എടുത്തുപറഞ്ഞു.

ആശംസയോടെ ഉപസംഹാരം
സമാധാനത്തിന്‍റെ പാതയിലെ ഈ സംഗമം കൂട്ടായ്മയുടെ വഴികള്‍ തുറക്കട്ടെ! സമാധാനത്തിനായി പരിശ്രമിക്കുന്നവര്‍ ആത്മീയ ആനന്ദം അനുഭവിക്കട്ടെ!! അന്വ്യോന്യം ആദരിക്കുന്നവര്‍ സ്നേഹത്തിന്‍റെ പാതയില്‍ സഞ്ചരിക്കട്ടെ!!! എന്നിങ്ങനെയുള്ള ആശംസകളോടെയാണ് പാപ്പാ സന്ദേശം ഉപസംഹരിച്ചത്.
 

15 May 2019, 19:37