തിരയുക

Vatican News
lതിരുപ്പിറവിയുടെ രംഗ ചിത്രീകരണം,1440 തുകളില്‍  ഇറ്റാലിയന്‍  ചിത്രകാരന്‍ ജൊവാന്നി ദി പാവൊളൊ വരച്ചതാണെന്നു കരുതപ്പെടുന്നു lതിരുപ്പിറവിയുടെ രംഗ ചിത്രീകരണം,1440 തുകളില്‍ ഇറ്റാലിയന്‍ ചിത്രകാരന്‍ ജൊവാന്നി ദി പാവൊളൊ വരച്ചതാണെന്നു കരുതപ്പെടുന്നു  (Musei Vaticani)

തിരുപ്പിറവി, ഹൃദയങ്ങള്‍ സജ്ജമാക്കുക

ഹൃദയമൊരുക്കാന്‍ പരിശുദ്ധ കന്യകാമറിയത്തിന്‍റെ സഹായം അപേക്ഷിക്കുക- ഫ്രാന്‍സീസ് പാപ്പാ ട്വിറ്റര്‍ സന്ദേശത്തില്‍

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ഉണ്ണിയേശുവിനെ സ്വീകരിക്കുന്നതിന് ഹൃദയങ്ങള്‍ ഒരുക്കുക, മാര്‍പ്പാപ്പാ.

ശനിയാഴ്ച (22/12/18) “ക്രിസ്തുമസ്”(#Christmas) എന്ന ഹാഷ്ടാഗോടുകൂടി കുറിച്ച ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ തിരുപ്പിറവിത്തിരുന്നാളിന് ഹൃദയങ്ങള്‍ ഒരുക്കപ്പെടേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് ഓര്‍മ്മിപ്പിച്ചിരിക്കുന്നത്.

“ഉണ്ണിയേശുവിന്‍റെ ജനനനാളില്‍ അവിടത്തെ സ്വീകരിക്കുന്നതിന് നമ്മുടെ ഹൃദയങ്ങള്‍ ഒരുക്കാന്‍ പരിശുദ്ധ കന്യകാമറിയത്തിന്‍റെ സഹായം ലഭിക്കുന്നതിന് നമുക്ക് നമ്മെത്തന്നെ അവള്‍ക്ക് ഭരമേല്പിക്കാം#ക്രിസ്തുമസ്” എന്നാണ് ഫ്രാന്‍സീസ് പാപ്പാ തന്‍റെ ട്വിറ്റര്‍ സന്ദേശ ശൃംഖലയില്‍ കണ്ണിചേര്‍ത്ത പുതിയ സന്ദേശം.

പാപ്പായുടെ, വെള്ളിയാഴ്ചത്തെ (21/12/18) ട്വിറ്റര്‍ സന്ദേശവും “ക്രിസ്തുമസ്”(#Christmas) എന്ന ഹാഷ്ടാഗോടു കൂടിയതായിരുന്നു.

“തിരുപ്പിറവിയുടെ പ്രതീകങ്ങളായ പുല്‍ക്കൂടിനും മരത്തിനും, ദൈവത്തിന്‍റെ   പ്രകാശത്തിന്‍റെയും കാരുണ്യത്തിന്‍റെയും പ്രതിഫലനങ്ങള്‍ കുടുംബത്തില്‍ ഉളവാക്കാന്‍ കഴിയും.#ക്രിസ്തുമസ്” എന്നതായിരുന്നു പാപ്പായുടെ ഈ ട്വിറ്റര്‍ സന്ദേശം.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

22 December 2018, 13:30