lതിരുപ്പിറവിയുടെ രംഗ ചിത്രീകരണം,1440 തുകളില്‍  ഇറ്റാലിയന്‍  ചിത്രകാരന്‍ ജൊവാന്നി ദി പാവൊളൊ വരച്ചതാണെന്നു കരുതപ്പെടുന്നു lതിരുപ്പിറവിയുടെ രംഗ ചിത്രീകരണം,1440 തുകളില്‍ ഇറ്റാലിയന്‍ ചിത്രകാരന്‍ ജൊവാന്നി ദി പാവൊളൊ വരച്ചതാണെന്നു കരുതപ്പെടുന്നു 

തിരുപ്പിറവി, ഹൃദയങ്ങള്‍ സജ്ജമാക്കുക

ഹൃദയമൊരുക്കാന്‍ പരിശുദ്ധ കന്യകാമറിയത്തിന്‍റെ സഹായം അപേക്ഷിക്കുക- ഫ്രാന്‍സീസ് പാപ്പാ ട്വിറ്റര്‍ സന്ദേശത്തില്‍

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ഉണ്ണിയേശുവിനെ സ്വീകരിക്കുന്നതിന് ഹൃദയങ്ങള്‍ ഒരുക്കുക, മാര്‍പ്പാപ്പാ.

ശനിയാഴ്ച (22/12/18) “ക്രിസ്തുമസ്”(#Christmas) എന്ന ഹാഷ്ടാഗോടുകൂടി കുറിച്ച ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ തിരുപ്പിറവിത്തിരുന്നാളിന് ഹൃദയങ്ങള്‍ ഒരുക്കപ്പെടേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് ഓര്‍മ്മിപ്പിച്ചിരിക്കുന്നത്.

“ഉണ്ണിയേശുവിന്‍റെ ജനനനാളില്‍ അവിടത്തെ സ്വീകരിക്കുന്നതിന് നമ്മുടെ ഹൃദയങ്ങള്‍ ഒരുക്കാന്‍ പരിശുദ്ധ കന്യകാമറിയത്തിന്‍റെ സഹായം ലഭിക്കുന്നതിന് നമുക്ക് നമ്മെത്തന്നെ അവള്‍ക്ക് ഭരമേല്പിക്കാം#ക്രിസ്തുമസ്” എന്നാണ് ഫ്രാന്‍സീസ് പാപ്പാ തന്‍റെ ട്വിറ്റര്‍ സന്ദേശ ശൃംഖലയില്‍ കണ്ണിചേര്‍ത്ത പുതിയ സന്ദേശം.

പാപ്പായുടെ, വെള്ളിയാഴ്ചത്തെ (21/12/18) ട്വിറ്റര്‍ സന്ദേശവും “ക്രിസ്തുമസ്”(#Christmas) എന്ന ഹാഷ്ടാഗോടു കൂടിയതായിരുന്നു.

“തിരുപ്പിറവിയുടെ പ്രതീകങ്ങളായ പുല്‍ക്കൂടിനും മരത്തിനും, ദൈവത്തിന്‍റെ   പ്രകാശത്തിന്‍റെയും കാരുണ്യത്തിന്‍റെയും പ്രതിഫലനങ്ങള്‍ കുടുംബത്തില്‍ ഉളവാക്കാന്‍ കഴിയും.#ക്രിസ്തുമസ്” എന്നതായിരുന്നു പാപ്പായുടെ ഈ ട്വിറ്റര്‍ സന്ദേശം.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 December 2018, 12:51