തിരയുക

Vatican News
ആഗോള കുടുംബസമാഗമത്തിന്‍റെ വേദിയായ ഡബ്ലിനില്‍ ഫ്രാന്‍സീസ് പാപ്പായുടെ ഒരു ചിത്രവും സംഗമത്തില്‍ സംബന്ധിക്കുന്നവരും ആഗോള കുടുംബസമാഗമത്തിന്‍റെ വേദിയായ ഡബ്ലിനില്‍ ഫ്രാന്‍സീസ് പാപ്പായുടെ ഒരു ചിത്രവും സംഗമത്തില്‍ സംബന്ധിക്കുന്നവരും  (AFP or licensors)

കുടുംബം-പാപ്പായുടെ ട്വീറ്റ്

ജീവനും കൂട്ടായ്മയ്ക്കും ജന്മമേകുന്ന സ്ത്രീപുരുഷ ബന്ധം

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

കുടുംബം ദൈവത്തിന്‍റെ പ്രതിരൂപം എന്ന് പാപ്പാ.

അയര്‍ലണ്ടിന്‍റെ തലസ്ഥാനനഗരിയായ ഡബ്ലിനില്‍ ആഗോളസഭാതലത്തില്‍ സംഘടപ്പിക്കപ്പെട്ടിരിക്കുന്ന ലോക കുടുംബ സംഗമത്തിന്‍റെ പശ്ചാത്തലത്തില്‍ തന്‍റെ  ട്വിറ്റര്‍ അനുയായികള്‍ക്കായി വെള്ളിയാഴ്ച(24/08/18) “കുടുംബം” എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേര്‍ത്ത സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ഇപ്രകാരം ഉദ്ബോധിപ്പിക്കുന്നത്.

“കുടുംബം ദൈവത്തിന്‍റെ പ്രതിബിംബം:സ്ത്രീയും പുരുഷനും തമ്മിലുള്ള ഉടമ്പടി ജീവനും കൂട്ടായ്മയും ഉരുവാക്കുന്നു”  എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

വിവിധ ഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്

24 August 2018, 13:30