കുടുംബം-പാപ്പായുടെ ട്വീറ്റ്
ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി
കുടുംബം ദൈവത്തിന്റെ പ്രതിരൂപം എന്ന് പാപ്പാ.
അയര്‍ലണ്ടിന്റെ തലസ്ഥാനനഗരിയായ ഡബ്ലിനില്‍ ആഗോളസഭാതലത്തില്‍ സംഘടപ്പിക്കപ്പെട്ടിരിക്കുന്ന ലോക കുടുംബ സംഗമത്തിന്റെ പശ്ചാത്തലത്തില്‍ തന്റെ ട്വിറ്റര്‍ അനുയായികള്‍ക്കായി വെള്ളിയാഴ്ച(24/08/18) “കുടുംബം” എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേര്‍ത്ത സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ഇപ്രകാരം ഉദ്ബോധിപ്പിക്കുന്നത്.
“കുടുംബം ദൈവത്തിന്റെ പ്രതിബിംബം:സ്ത്രീയും പുരുഷനും തമ്മിലുള്ള ഉടമ്പടി ജീവനും കൂട്ടായ്മയും ഉരുവാക്കുന്നു” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.
വിവിധ ഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍, ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: