തിരയുക

കാലം ചെയ്ത കർദ്ദിനാൾ പേദ്രൊ റുബിയാനൊ സയേൻസ് കാലം ചെയ്ത കർദ്ദിനാൾ പേദ്രൊ റുബിയാനൊ സയേൻസ്  

കർദ്ദിനാൾ പോദ്രൊ റുബിയാനൊ സായെൻസ് കാലം ചെയ്തു.

കൊളൊംബിയക്കാരനായിരുന്ന 91 വയസ്സു പ്രായമുണ്ടായിരുന്ന കർദ്ദിനാൾ പേദ്രൊ റുബിയാനൊ സായെൻസ് പതിനഞ്ചാം തീയതി തിങ്കളാഴ്ച മരണമടഞ്ഞു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

കൊളോംബിയായിലെ ബഗൊട്ടാ അതിരൂപതയുടെ മുന്നദ്ധ്യക്ഷൻ, വിശ്രമജീവിതം നയിക്കുകയായിരുന്ന കർദ്ദിനാൾ പേദ്രൊ റുബിയാനൊ സായെൻസ് പതിനഞ്ചാം തീയതി തിങ്കളാഴ്ച (15/04/24) കാലം ചെയ്തു. 91 വയസ്സു പ്രായമുണ്ടായിരുന്ന അദ്ദേഹം ബൊഗൊട്ടായിൽ സ്വവസതിയിൽ വച്ചാണ് മരണമടഞ്ഞത്.

കൊളൊംബിയായിലെ കർത്താഗൊയിൽ 1932 സെപ്റ്റംബർ 13-നാണ് കർദ്ദിനാൾ പേദ്രൊ റുബിയാനൊ സായെൻസ് ജനിച്ചത്.1956 ജൂലൈ 8-ന് പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം 1971 ജൂലൈ 11-ന് മെത്രാനായി അഭിഷിക്തനാകുകയും 2001 ഫെബ്രുവരി 21-ന് വിശുദ്ധ രണ്ടാം ജോൺ പോൾ മാർപ്പാപ്പാ അദ്ദേഹത്തെ കർദ്ദിനാളാക്കുകയും ചെയ്തു.

കൊളൊംബിയായിലെ കൂകുത്ത രൂപതയുടെ മെത്രാനായി 1971 ജൂൺ 2-ന് സേവനം ആരംഭിച്ച കർദ്ദിനാൾ സായെൻസ് പിന്നീട് കാലി അതിരൂപതയുടെ പിന്തുടർച്ചാവകാശമുള്ള മെത്രാനായും 1991-ൽ പൊപയാൻ രൂപതയുടെ അപ്പൊസ്തോലിക് അഡ്മിനിസ്ട്രേറ്ററായും 1994 ഡിസംബർ 27-ന് ബൊഗൊട്ടാ അതിരൂപതയുടെ ആർച്ചുബിഷപ്പായും നിയമിതനായി. 2003 മെയ് മുതൽ 2007 ജൂലൈ 4 വരെ അദ്ദേഹം ലത്തീനമേരിക്കയിലെയും കരീബിയൻ നാടുകളിലെയും കത്തോലിക്കാമെത്രാന്മാരുടെ സംഘത്തിൻറെ (ചേലാം- CELAM) അദ്ധ്യക്ഷനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.  

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 April 2024, 11:09