തിരയുക

Vatican News
ഫ്രാൻസിസ് പാപ്പാ ബംഗ്ലാദേശിലെത്തിയപ്പോൾ പകർത്തപ്പെട്ട ചിത്രം. ഫ്രാൻസിസ് പാപ്പാ ബംഗ്ലാദേശിലെത്തിയപ്പോൾ പകർത്തപ്പെട്ട ചിത്രം.  

ബംഗ്ലാദേശിലെ കത്തോലിക്കരുടെ ശതാബ്ദി ആഘോഷം

പബ്നാ പ്രവിശ്യയിലെ കത്തോലിക്കർ തങ്ങളുടെ വിശ്വാസ സ്വീകരണത്തിന്റെയും രാജ്യത്തിന്റെ വടക്കൻ ഭാഗത്തേക്കുള്ള കുടിയേറ്റത്തിന്റെയും ശതാബ്ദി ആഘോഷങ്ങൾ മേയ് 27 - 28 തിയതികളിൽ സാന്താ റീത്ത ദേവാലയത്തിൽ വച്ചു നടത്തി. പ്രത്യേക ദിവ്യബലിയും കൂടാതെ വിവിധ സംരംഭങ്ങളും ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെട്ടു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

1920ൽ തുടങ്ങി നൂറുകണക്കിന് ബംഗാളി കത്തോലിക്കർ രാജ്യത്തെ ഏറ്റം പുരാതന കത്തോലിക്കാശക്തികേന്ദ്രമായിരുന്ന  ഭാവൽ പ്രവിശ്യയിൽ നിന്ന് പബ്നയിലേക്കും അതിനടുത്തുള്ള നതോറെയിലേക്കും ദാരിദ്യത്തിൽ നിന്ന് രക്ഷനേടാനും സാമ്പത്തിക ഭദ്രതയ്‌ക്കുമായി കുടികയറി. അവരുടെ സാന്നിധ്യമാണ് ഇവിടെ ക്രൈസ്തവ സംസ്കാരത്തിന്റെ  വളർച്ചയ്ക്കും ആറ് കത്തോലിക്കാ ഇടവകകളുടെ രൂപീകരണത്തിനും  ഇടയാക്കിയത്. പബ്നയിൽ മോത്തുറാപൂറിലെ സാന്താ റീത്ത ഇടവകയും ഫോയിൽ ജാനായിലെ സാൻ ഫ്രാൻചെസ്കോ സെവ്യർ ഇടവകയും. കൂടാതെ നാതോറെയിൽ 4 ഇടവകകളുംസ്ഥാപിതമായി.

കുടിയേറിയ കത്തോലിക്കരിൽ നിന്നുള്ള മെത്രാനായ രാജ് ഷഹി മെത്രാൻ മോൺ. ഗർവസ് റൊസാരിയോ മേയ് 28 ന് അർപ്പിച്ച ദിവ്യബലിയിൽ കുടിയേറ്റം പ്രാദേശീക സഭയുടെ വളർച്ചയിൽ വഹിച്ച പ്രാധാന്യത്തെ അടിവരയിടുകയും ഈ വാർഷികം നന്ദി പ്രകടിപ്പിക്കാനുള്ള അവസരമാണെന്ന് പറയുകയും ചെയ്തു. ഈ നൂറു വർഷത്തെ ചരിത്രം  മനുഷ്യനാൽ നിർമ്മിതമല്ലെന്നും ദൈവഹിതമാണെന്നും, അവരെ ദൈവം അനുഗ്രഹിച്ച് ഇവിടേക്ക് പറഞ്ഞു വിട്ടതാണെന്നും,  ക്രിസ്തുവിന്റെ  വിത്തുകൾ നമ്മിലൂടെ ദൈവം വിതക്കുകയായിരുന്നു എന്നും അദ്ദേഹം അറിയിച്ചു.

01 June 2021, 14:47