കർദ്ദിനാൾ ഹെൻറി ഷ്വറി കാലം ചെയ്തു
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
സ്വിറ്റ്സർലണ്ടിലെ സിയോൺ രൂപതയുടെ മുന്നദ്ധ്യക്ഷൻ കർദ്ദിനാൾ ഹെൻറി ഷ്വറി (CARD.HENRI SCHWERY) കാലം ചെയ്തു.
88 വയസ്സു പ്രായമുണ്ടായിരുന്ന അദ്ദേഹത്തിന് വ്യാഴാഴ്ച (07/01/21)യാണ് അന്ത്യം സംഭവിച്ചത്.
ആരോഗ്യപരമായ കാരണങ്ങളാൽ 1995 ൽ രൂപതാഭരണത്തിൽ നിന്ന് വിരമിച്ചതിനു ശേഷം കർദ്ദിനാൾ ഷ്വറി തൻറെ ജന്മസ്ഥലമായ സാൻ ലെയൊണാർദിൽ (Saint-Léonard) വിശ്രമജീവിതം നയിച്ചു വരികയായിരുന്നു.
1932 ജൂൺ 14-ന് ജനിച്ച കർദ്ദിനാൾ ഹെൻറി ഷ്വറി 1957- ൽ പൗരോഹിത്യം സ്വീകരിക്കുകയും 1977-ൽ മെത്രാനായി അഭിഷിക്തനാകുകയും 1991-ൽ കർദ്ദിനാളായി ഉയർത്തപ്പെടുകയും ചെയ്തു.
അദ്ദേഹം സ്വിറ്റ്സർലണ്ടിലെ കത്തോലിക്കാമെത്രാൻ സംഘത്തിൻറെ അദ്ധ്യക്ഷനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഈ വരുന്ന പതിനൊന്നാം തീയതി തിങ്കളാഴ്ചയായിരിക്കും (11/01/21) സിയോണിലെ കത്തീദ്രലിൽ കർദ്ദിനാൾ ഹെൻറി ഷ്വറിയുടെ അന്തിമപോചാര മൃതസംസ്ക്കാര കർമ്മങ്ങൾ.