കാലം ചെയ്ത കർദ്ദിനാൾ ഹെൻറി ഷ്വറി (CARD.HENRI SCHWERY),സ്വിറ്റ്സർലണ്ടിലെ സിയോൺ രൂപതയുടെ മുന്നദ്ധ്യക്ഷൻ. കാലം ചെയ്ത കർദ്ദിനാൾ ഹെൻറി ഷ്വറി (CARD.HENRI SCHWERY),സ്വിറ്റ്സർലണ്ടിലെ സിയോൺ രൂപതയുടെ മുന്നദ്ധ്യക്ഷൻ. 

കർദ്ദിനാൾ ഹെൻറി ഷ്വറി കാലം ചെയ്തു

88 വയസ്സു പ്രായമുണ്ടായിരുന്ന കർദ്ദിനാൾ ഹെൻറി ഷ്വറി വ്യാഴാഴ്ചയാണ്(07/01/21)മരണമടഞ്ഞത്.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

സ്വിറ്റ്സർലണ്ടിലെ സിയോൺ രൂപതയുടെ മുന്നദ്ധ്യക്ഷൻ കർദ്ദിനാൾ ഹെൻറി ഷ്വറി (CARD.HENRI SCHWERY) കാലം ചെയ്തു.

88 വയസ്സു പ്രായമുണ്ടായിരുന്ന അദ്ദേഹത്തിന് വ്യാഴാഴ്ച (07/01/21)യാണ് അന്ത്യം സംഭവിച്ചത്.

ആരോഗ്യപരമായ കാരണങ്ങളാൽ 1995 ൽ രൂപതാഭരണത്തിൽ നിന്ന് വിരമിച്ചതിനു ശേഷം കർദ്ദിനാൾ ഷ്വറി തൻറെ ജന്മസ്ഥലമായ സാൻ ലെയൊണാർദിൽ (Saint-Léonard) വിശ്രമജീവിതം നയിച്ചു വരികയായിരുന്നു.

1932 ജൂൺ 14-ന് ജനിച്ച കർദ്ദിനാൾ ഹെൻറി ഷ്വറി 1957- ൽ പൗരോഹിത്യം സ്വീകരിക്കുകയും 1977-ൽ മെത്രാനായി അഭിഷിക്തനാകുകയും 1991-ൽ കർദ്ദിനാളായി ഉയർത്തപ്പെടുകയും ചെയ്തു.

അദ്ദേഹം സ്വിറ്റ്സർലണ്ടിലെ കത്തോലിക്കാമെത്രാൻ സംഘത്തിൻറെ അദ്ധ്യക്ഷനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഈ വരുന്ന പതിനൊന്നാം തീയതി തിങ്കളാഴ്ചയായിരിക്കും (11/01/21) സിയോണിലെ കത്തീദ്രലിൽ കർദ്ദിനാൾ ഹെൻറി ഷ്വറിയുടെ അന്തിമപോചാര മൃതസംസ്ക്കാര കർമ്മങ്ങൾ.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 January 2021, 12:23