തിരയുക

ഫ്രാൻസീസ് പാപ്പാ ഫ്രാൻസീസ് പാപ്പാ 

ലൈംഗികപീഢനത്തിനിരകളായവരുടെ ചാരെ താനുണ്ടെന്ന് പാപ്പാ!

സഭാശുശ്രൂഷകരുടെ ഭാഗത്തുനിന്ന് ലൈഗികാതിക്രമങ്ങൾ ഉണ്ടാകുന്നത് സമൂലം ഇല്ലായ്മ ചെയ്യുന്നതിന് സഭ പ്രതിജ്ഞാബദ്ധയാണ്.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

സഭയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന ലൈംഗികപീഢനമെന്ന തിന്മ ഉന്മൂലനം ചെയ്യുന്നതിന് സഭയുടെ പ്രതിജ്ഞാബദ്ധത പാപ്പാ നവീകരിക്കുന്നു,

ബുധനാഴ്ച(11/11/20) പേപ്പൽ ഭവനത്തിലെ ഗ്രന്ഥശാലയിൽ നിന്ന് ദൃശ്യശ്രാവ്യ മാദ്ധ്യമങ്ങളിലൂടെ അനുവദിച്ച പ്രതിവാരപൊതുദർശന പരിപാടിയുടെ അവസാനം, ഫ്രാൻസീസ് പാപ്പാ, സഭാശുശ്രൂഷകരുടെ ഭാഗത്തുനിന്നുണ്ടാകുന്ന  ദുഃഖകരമായ ലൈംഗികപീഢന സംഭവവുമായി ബന്ധപ്പെട്ട് അമേരിക്കക്കാരനായ മുൻ കർദ്ദിനാൾ തെയൊദോർ മക്കാറിക്കിനെ (Theodore McCarrick)ക്കുറിച്ച് വിശദമായ ഒരു റിപ്പോർട്ട് വത്തിക്കാൻ ചൊവ്വാഴ്ച (10/11/20) പ്രസിദ്ധപ്പെടുത്തിയത് അനുസ്മരിക്കുകയായിരുന്നു.

ലൈംഗികപീഢനത്തിനിരകളായ സകലരുടെയും ചാരെ താനുണ്ടെന്ന് പാപ്പാ തദ്ദവസരത്തിൽ ആവർത്തിച്ചു വെളിപ്പെടുത്തുകയും ചെയ്തു.

വൈദികാർത്ഥികളെയും കുട്ടികളെയും ഉൾപ്പടെ ലൈംഗികപീഡനത്തിന് ഇരകളാക്കിയെന്നതു സംബന്ധിച്ച കൃത്യമായ വിവരങ്ങളും തെളിവുകളും ലഭിച്ചതിനെ തുടർന്ന് തെയൊദോർ മക്കാറിക്കിൻറെ കർദ്ദിനാൾ പദവി വത്തിക്കാൻ എടുത്തുകളയുകയും പൗരോഹിത്യ ശുശ്രൂഷകൾ നിർവ്വഹിക്കുന്നത് വിലക്കുകയും ചെയ്തിരുന്നു.

2019 ഫെബ്രുവരി മുതൽ അല്മായൻ മാത്രമായ 90 വയസ്സു പ്രായമുള്ള അദ്ദേഹം അമേരിക്കൻ ഐക്യനാടുകളിൽ  രഹസ്യമായി ജീവിക്കുകയാണ്. 

 

11 November 2020, 13:05