തിരയുക

COVID-19 രോഗികൾക്ക് സേവനം നൽകുന്ന മെക്സിക്കോ നാവികസേനയുടെ ആശുപത്രയിലെ ആരോഗ്യ പ്രവർത്തക൯ COVID-19 രോഗികൾക്ക് സേവനം നൽകുന്ന മെക്സിക്കോ നാവികസേനയുടെ ആശുപത്രയിലെ ആരോഗ്യ പ്രവർത്തക൯ 

കൊറോണാ വൈറസ് ബാധിച്ച നാവീകരെ അനുസ്മരിച്ച് സമഗ്ര മാനവ വികസനത്തെ പ്രോൽസാഹിപ്പിക്കുന്നതിനായുള്ള ഡിക്കാസ്ട്രിയുടെ സന്ദേശം

പാപ്പാ വിശദീകരിച്ചത് പോലെ, ശിഷ്യർ അപ്രതീക്ഷിതമായി അകപ്പെട്ട കടലിലെ കൊടുങ്കാറ്റുപോലെ... നമ്മൾ എല്ലാവരും ഒരേ തോണിയാലാണ്, ബലഹീനരും, ദിശാബോധം നഷ്ടപെട്ടവരുമാണ്.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ഒക്ടോബറിൽ ഗ്ളാസ് ഗോ- സ്കോട്ട്ലൻറിൽ ഒക്ടോബറിൽ നടത്താനിരുന്ന ഈ വർഷത്തെ ആഘോഷം ( 2021 ലേക്ക് മാറ്റി ) ഒരു വെല്ലുവിളിയുടെ നേരമാണിത്. പാപ്പാ വിശദീകരിച്ചത് പോലെ,  ശിഷ്യർ അപ്രതീക്ഷിതമായി അകപ്പെട്ട കടലിലെ കൊടുങ്കാറ്റുപോലെ... നമ്മൾ എല്ലാവരും ഒരേ തോണിയാലാണ്, ബലഹീനരും, ദിശാബോധം നഷ്ടപെട്ടവരുമാണ്, എന്നാണ് സന്ദേശം ആരംഭിക്കുന്നത്. മഹാമാരിയിൽ മുഴുവനായ അടച്ചുപൂട്ടൽ മൂലം കപ്പൽവ്യവസായത്തിൽ വന്ന പ്രശ്നങ്ങളും, എന്നാൽ ഈ വെല്ലുവിളികൾക്കിടയിലും നാവീകർ നടത്തുന്ന ധീരമാർന്ന സേവനവും നമ്മുടെയൊക്കെ സാധാരാണ ജീവിതത്തിന് ആവശ്യമായ മരുന്നുകളും ആരോഗ്യ സംരക്ഷണ ഉപകരണങ്ങളും ഉൾപ്പെടെ 90% ചരക്കുകളും എത്തിക്കാനുള്ള ശ്രമത്തിനിടയിൽ കടലിൽ തന്നെ കഴിയേണ്ടിവന്നതും സന്ദേശത്തിൽ ചൂണ്ടികാണിച്ചു. ലോക സാമ്പത്തിക സ്ഥിതിക്ക് നാവീകർ അടിസ്ഥാനപരമായ സ്ഥാനം വഹിക്കുമ്പോഴും നിലവിലെ നിയമങ്ങൾ പലപ്പോഴും അവരെ തഴയാറുണ്ട് അതിനാൽ ഈ സമുദ്ര ഞായർ ആഘോഷങ്ങൾ നാവികരെ അനുസ്മരിക്കാനും അവരുടെ കടമകളും, അവരുടെ ജീവിതത്തെ പ്രതികൂലമായി  ബാധിക്കുന്ന വ്യവസ്ഥകളെ മനസ്സിലാക്കാനും നമുക്ക് ഇടവരുത്തും എന്നും സന്ദേശത്തിൽ അറിയിക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 July 2020, 15:29