സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
കൗക്കയിലും രാജ്യം മുഴുവനിലും നടക്കുന്ന അക്രമങ്ങളും, മരണങ്ങളും, വെറുപ്പും, ഭിന്നതകളും എല്ലാത്തരം അതിക്രമങ്ങളും അവസാനിക്കാൻ, കർത്താവു നമ്മെ ശ്രവിക്കുമെന്ന വിശ്വാസത്തോടെ പൂർണ്ണ ഭക്തിയോടെ അപേക്ഷിക്കുന്നുവെന്നും കർത്താവ് നമുക്ക് സമാധാനമെന്ന ഈ വരം നല്കി അതിനെ പണിതുയർത്താൻ ശക്തിയും ധൈര്യവുമേകട്ടെയെന്നും അദ്ദേഹം പറഞ്ഞു.
കൗക്കയിലെ പല കുടുംബങ്ങളേയും ബാധിക്കുന്ന വേദനയാർന്ന തുടരാക്രമണങ്ങൾക്കു അന്ത്യം വരാൻ കൊളംബിയായിലെ സഭ വൈകിട്ട് രണ്ടു മണിക്ക്, ഫ്രാൻസിസ് അസ്സീസിയുടെ പ്രാർത്ഥന ചൊല്ലി, ഒരു മിനിറ്റോളം കരഘോഷം നടത്തി, പള്ളിമണികൾ മുഴക്കി ത്രികാല ജപം പ്രാർത്ഥിക്കാൻ അഭ്യർത്ഥിച്ചു.