സമാധാന സെൻ കൊളംബിയാ... സമാധാന സെൻ കൊളംബിയാ... 

സമാധാനത്തിനായി പ്രാർത്ഥിക്കാന്‍ കൊളംബിയായിലെ മെത്രാൻ സമിതി ആവശ്യപ്പെട്ടു.

കൊളംബിയായിലെ മെത്രാൻ സമിതി, അതിന്‍റെ സെക്രട്ടറിയായ മോൺ. എൽകിൻ അൽവാരസ് ബൊടേരൊ വഴി പോപയാൻ മെത്രാപ്പോലീത്തയായ മോൺ.ലൂയിസ് ഹൊസെ റുവേദാ അപാരീചോ നവംബർ 4ന് കത്തോലിക വിശ്വാസികളോടും എല്ലാ നല്ല മാനസരോടും സമാധാനത്തിനായി രാജ്യം മുഴുവനും 3 മിനിറ്റ് പ്രാർത്ഥനയിൽ ചിലവഴിക്കാൻ നടത്തിയ അഭ്യർത്ഥനയ്ക്ക് പിൻതുണ പ്രഖ്യാപിച്ചു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

കൗക്കയിലും രാജ്യം മുഴുവനിലും നടക്കുന്ന അക്രമങ്ങളും, മരണങ്ങളും, വെറുപ്പും, ഭിന്നതകളും എല്ലാത്തരം അതിക്രമങ്ങളും അവസാനിക്കാൻ, കർത്താവു നമ്മെ ശ്രവിക്കുമെന്ന വിശ്വാസത്തോടെ പൂർണ്ണ ഭക്തിയോടെ അപേക്ഷിക്കുന്നുവെന്നും കർത്താവ് നമുക്ക് സമാധാനമെന്ന ഈ വരം നല്കി  അതിനെ പണിതുയർത്താൻ ശക്തിയും ധൈര്യവുമേകട്ടെയെന്നും  അദ്ദേഹം പറഞ്ഞു.

കൗക്കയിലെ പല കുടുംബങ്ങളേയും ബാധിക്കുന്ന വേദനയാർന്ന തുടരാക്രമണങ്ങൾക്കു അന്ത്യം വരാൻ കൊളംബിയായിലെ സഭ വൈകിട്ട് രണ്ടു മണിക്ക്, ഫ്രാൻസിസ് അസ്സീസിയുടെ പ്രാർത്ഥന ചൊല്ലി, ഒരു മിനിറ്റോളം കരഘോഷം നടത്തി, പള്ളിമണികൾ മുഴക്കി ത്രികാല ജപം പ്രാർത്ഥിക്കാൻ അഭ്യർത്ഥിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 November 2019, 10:23